ഒഡേസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം:രണ്ട് ഇന്ത്യന് നാവികരെ കാണാനില്ല
New delhi, 26 ജൂലൈ (H.S.) യുക്രെയ്‌നിലെ ഒഡേസയില്‍ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം. നാല് ഇന്ത്യന്‍ പൗരന്മാര്‍ ഉണ്ടായിരുന്ന ''എംവി എജിഎന്‍ റാഗ്‌നര്‍'' എന്ന ചരക്ക് കപ്പലിന് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാര്
ship


New delhi, 26 ജൂലൈ (H.S.)

യുക്രെയ്‌നിലെ ഒഡേസയില്‍ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം. നാല് ഇന്ത്യന്‍ പൗരന്മാര്‍ ഉണ്ടായിരുന്ന 'എംവി എജിഎന്‍ റാഗ്‌നര്‍' എന്ന ചരക്ക് കപ്പലിന് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മറ്റു രണ്ടു പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ ലഭ്യമായിട്ടില്ലെന്നും കീവിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

'ജൂലൈ 25-ന് ഒഡേസ തുറമുഖത്ത് ആക്രമണത്തിനിരയായ എംവി എജിഎന്‍ റാഗ്‌നര്‍ കപ്പലിലെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ എംബസി അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്. നിലവില ലഭ്യമായ വിവരമനുസരിച്ച് രണ്ടുപേര്‍ സുരക്ഷിതരാണ്. മറ്റുള്ള രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു 'കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

?കാണാതായ ജീവനക്കാര്‍ക്കായി മേഖലയില്‍ തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമായി നടക്കുന്നുണ്ട്. കാണാതായ ഇന്ത്യക്കാരുടെ നിലവിലെ സ്ഥിതി വിവരങ്ങള്‍ അറിയുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനുമായി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് എംബസി കൂട്ടിച്ചേര്‍ത്തു.

?ആക്രമണത്തിന്റെ ഉറവിടം, സാഹചര്യം, അല്ലെങ്കില്‍ കപ്പലിലുണ്ടായിരുന്ന ആകെ ജീവനക്കാരുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരുടെ പേരുവിവരങ്ങളോ കപ്പലിലെ ഇവരുടെ ചുമതലകളോ സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.

നേരത്തെ യുക്രെയ്നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളി അടക്കമുള്ള 10 ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ, സിറിയ ക്രൂ അംഗങ്ങള്‍ സഞ്ചരിച്ച ഭക്ഷ്യധാന്യങ്ങള്‍ നിറച്ച ഗിനിയ-ബിസാവു പതാകയുള്ള കപ്പലിലാണ് ആക്രമണം നടന്നത്.

ജൂലൈ തുടക്കം മുതല്‍, ഒഡെസ മേഖലയില്‍ നിരന്തരമായി ദിവസേന ഷെല്ലാക്രമണങ്ങള്‍ നടന്നിരുന്നു. മേഖലയില്‍ 13 മുതല്‍ 15 വരെ വ്യോമാക്രമണ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ച ദിവസങ്ങള്‍ വരെ ഉണ്ടായിരുന്നു എന്നും അധികൃതര്‍ അറിയിച്ചു.

?2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഒഡേസ തുറമുഖം നിരന്തരം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. സമുദ്രവ്യാപാര പാതകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം കടുത്ത സുരക്ഷാ ഭീഷണി നേരിടുകയാണ്.

?സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുക്രെയ്‌നിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധം ആരംഭിച്ചതുമുതല്‍ മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ എംബസി സഹായങ്ങള്‍ ഭാരത സര്‍ക്കാര്‍ ഉറപ്പാക്കി വരുന്നു.

അതേസമയം കഴിഞ്ഞ ദിവസം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തയാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുവിഭാഗത്തിനും സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളി. ഇതിനായി മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക തയാറാണെന്നും റൂബിയോ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News