ബിജെപിക്ക് എതിരെ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ; കേരളം തള്ളിക്കളയും' : രാജീവ് ചന്ദ്രശേഖർ
Thiruvananthapuram, 27 ജൂലൈ (H.S.) തിരുവനന്തപുരം : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭാരതീയ ജനതാ പാർട്ടിക്കെതിരെ മലയാളത്തിലെ ചില മാധ്യമങ്ങൾ നടത്തുന്ന സംഘടിതമായ '' ആക്രമണങ്ങൾ'' പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്
Rajeev Chandrasekhar


Thiruvananthapuram, 27 ജൂലൈ (H.S.)

തിരുവനന്തപുരം : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭാരതീയ ജനതാ പാർട്ടിക്കെതിരെ മലയാളത്തിലെ ചില മാധ്യമങ്ങൾ നടത്തുന്ന സംഘടിതമായ ' ആക്രമണങ്ങൾ'

പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖർ.

അടിസ്ഥാനരഹിതവും വ്യാജവുമായ കഥകളെ വാർത്തകളെന്ന പേരിൽ പടച്ചു വിട്ടാൽ അത് കേരളം തള്ളിക്കളയുമെന്നേ നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളൂ.

ഈ വാർത്തകളെല്ലാം പരിപൂർണമായി വസ്തുതാ വിരുദ്ധമാണ്. ഈ വാർത്തകൾ എഴുതി വിട്ട മാധ്യമപ്രവർത്തകർ, ഈ വിഷയത്തിൽ ഞങ്ങളുടെ പാർട്ടിയുടെ മീഡിയ ടീമുമായി ബന്ധപ്പെടുകയോ വിവരങ്ങൾ സ്ഥിരീകരിക്കുകയോ ചെയ്യുകയെന്ന മാധ്യമ പ്രവർത്തനത്തിൻ്റെ സാമാന്യ മര്യാദകൾ പോലും പാലിച്ചിട്ടില്ല.

ഇവയെല്ലാം സ്ഥിരീകരിക്കപ്പെട്ട വാർത്തകളല്ല. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളേക്കാൾ സാങ്കൽപ്പികതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്ന കെട്ടിച്ചമച്ച കഥകളാണെന്നത് വ്യക്തമാണ്.

വിവാദ തലക്കെട്ടുകൾ തേടി ഓടുന്ന മാധ്യമപ്രവർത്തകരോട് ഒരു കാര്യം : സത്യസന്ധവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമായ മാധ്യമപ്രവർത്തനത്തിന് പകരം വെക്കാൻ മറ്റൊന്നില്ല.വ്യാജവും സാങ്കൽപ്പികവും സ്ഥിരീകരിക്കപ്പെടാത്തതുമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവർത്തനമല്ല.

ബിജെപി കേരളത്തിന്റെ നേതൃത്വവും പ്രവർത്തകരും വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലും ജനസേവനത്തിലും പൂർണ ശ്രദ്ധയോടെയും പ്രതിബദ്ധതയോടെയും മുന്നോട്ടുപോകുകയാണ്, രാജീവ്‌ ചന്ദ്രശേഖർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബിജെപിക്കെതിരെ വലിയ ആരോപണമാണ് ഉയരുന്നത്. പല മണ്ഡലങ്ങളിലും ലഭിച്ച പണം നേതാക്കൾ തന്നെ തട്ടിയെടുത്തു എന്നും സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് ഉപയോഗിച്ചില്ല എന്നുമാണ് പരാതി. സംസ്ഥാന അധ്യക്ഷൻ രാജി ചന്ദ്രശേഖരൻ മത്സരിച്ച നിയമം മുതൽ പരാതികൾ ഉണ്ട്. ഈ പരാതികൾ ഇപ്പോൾ ബിജെപിയിൽ വലിയ ഗ്രൂപ്പ് സത്യനാണ് വഴി വച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് സംസ്ഥാന അധ്യക്ഷൻ തന്നെ മാധ്യമങ്ങളെ പഴിചാരി രംഗത്തെത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News