സോഷ്യല് മീഡിയയിലൂടെ അപമാനം: നടി അന്സിബയുടെ ഹര്ജിയില് വിധി ഇന്ന്
Kochi, 27 ജൂലൈ (H.S.) സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നടി അന്‍സിബ ഹസന്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയ
Ansiba Hassan


Kochi, 27 ജൂലൈ (H.S.)

സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നടി അന്‍സിബ ഹസന്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. നടി ലക്ഷ്മി പ്രിയ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയായിരുന്നു അന്‍സിബ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കേസെടുക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ തന്റെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുക്കേണ്ടതാണെന്നും അന്‍സിബ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടയാന്‍ കാരണമായ ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അന്‍സിബയുടെ അപേക്ഷ എറണാകുളം മുന്‍സിഫ് കോടതിയും ഇന്ന് പരിഗണിക്കും. അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടഞ്ഞ കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം. തന്റെ ഭാഗംകൂടി കേള്‍ക്കണമെന്നും അന്‍സിബ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ തയാറായില്ലെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടി അന്‍സിബ ഹസന്‍ നിയമ പോരാട്ടം തുടങ്ങിയിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അന്‍സിബ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചൂവെന്ന ഗുരുതരമായ പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹര്‍ജി ഫയല്‍ ചെയ്തത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. നടി ലക്ഷ്മി പ്രിയയ്ക്കും മറ്റ് രണ്ട് പേര്‍ക്കെതിരെയായിരുന്നു അന്‍സിബ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നതായിരുന്നു പരാതിയുടെ ആധാരം. എന്നാല്‍, പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ഈ പരാതിയില്‍ കേസെടുക്കാന്‍ മതിയായ കാര്യങ്ങളൊന്നുമില്ലെന്നും വേണമെങ്കില്‍ വാദിക്ക് മാനനഷ്ടത്തിന് കോടതിയെ സമീപിക്കാമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പരാതി പരിഗണിച്ച കോടതിയില്‍ സര്‍ക്കാരിന്റെ ഈ നിലപാട് അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു.

പൊലീസിന്റെ ഈ നിലപാടിനെ തുടര്‍ന്നാണ് പരാതിക്കാരി ഉദ്യോഗസ്ഥര്‍ക്കെതിരെ നേരിട്ട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. മുമ്പും സമാനമായ രീതിയില്‍ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ അന്‍സിബ പരാതി നല്‍കിയിരുന്നു. നടന്‍ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസിലും നടി ലക്ഷ്മി പ്രിയ, ഭര്‍ത്താവ്, എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ ഹില്‍പാലസ് പൊലീസിലും അന്‍സിബ നല്‍കിയ പരാതികളില്‍ കോടതിയുടെ നിര്‍ദേശപ്രകാരം നേരത്തെ കേസെടുത്തിരുന്നു.

എന്നാല്‍, പാലാരിവട്ടം പൊലീസില്‍ നല്‍കിയ മൂന്നാമത്തെ പരാതിയിലാണ് കേസെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചത്. ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയില്‍ നടി ശ്വേതാ മേനോനും പങ്കുണ്ടെന്ന ആരോപണവും അന്‍സിബ ഉന്നയിച്ചിരുന്നു. അന്‍സിബയുടെ പുതിയ ഹര്‍ജി പരിഗണിച്ച എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, വിഷയത്തില്‍ ബന്ധപ്പെട്ട പൊലീസ് മേലുദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം ഹര്‍ജിയില്‍ അടുത്ത മാസം അഞ്ചിന് കോടതി വാദം കേള്‍ക്കും.

---------------

Hindusthan Samachar / Sreejith S


Latest News