യുവാക്കളോട് ഇനി ഇ20 പെട്രോളിനെതിരെ ശബ്ദമുയര്ത്താന് ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്രിവാള്
New delhi, 27 ജൂലൈ (H.S.) നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് രാജി വയ്പ്പിച്ച യുവാക്കളോട് സമര ആഹ്വാനവുമായി അരവിന്ദ് കെജ്രിവാള്‍. ഇനി ഇ20യ്‌ക്കെതിരെ നാം ഒന്നിച്ച് അണിചേരേണ്ട സമയമാണന്ന് ആം ആദ്മി നേതാവ് പറഞ്ഞു. ശനിയാഴ്ച ഇ20 പെ
kejariwal


New delhi, 27 ജൂലൈ (H.S.)

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് രാജി വയ്പ്പിച്ച യുവാക്കളോട് സമര ആഹ്വാനവുമായി അരവിന്ദ് കെജ്രിവാള്‍. ഇനി ഇ20യ്‌ക്കെതിരെ നാം ഒന്നിച്ച് അണിചേരേണ്ട സമയമാണന്ന് ആം ആദ്മി നേതാവ് പറഞ്ഞു. ശനിയാഴ്ച ഇ20 പെട്രോളിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു. ദേശീയ ടൗണ്‍ഹാള്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതില്‍ പങ്കെടുത്ത് എല്ലാവരും ഇ20യിലുള്ള നിലപാട് ഏവരും വ്യക്തമാക്കണം. ഓഗസ്റ്റ് ഒന്നിന് രാവിലെ 11.30നാണ് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോക്രോച്ച് ജനതാപാര്‍ട്ടിയുടെ മാതൃകയില്‍ ഇ20 ജനതാ പാര്‍ട്ടി എന്നൊരു കൂട്ടായ്മ ഉടലെടുത്തിരുന്നു. നൂറ് ശതമാനം ശുദ്ധമായ പെട്രോള്‍ എന്നതാണ് ഇവരുടെ ആവശ്യം. ഓരോ പൗരനും പരിശുദ്ധമായ പെട്രോള്‍ വാങ്ങാനും ഉപയോഗിക്കാനും അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് ഇവര്‍.

എഥനോള്‍ കലര്‍ത്തുന്ന പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം എന്‍ജിന്റെ കാര്യക്ഷമതയില്‍ ഉപഭോക്താക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഒപ്പം അറ്റകുറ്റപ്പണികള്‍ക്കുണ്ടാകുന്ന ചെലവ്, ദീര്‍ഘകാല പ്രകടനം എന്നിവ സംബന്ധിച്ചും ഇവര്‍ ആശങ്കപ്പെടുന്നു. വാഹനത്തിന് അനുയോജ്യമായ ഇന്ധനം ലഭ്യമാക്കണമെന്നാണ് ആവശ്യം.

ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും ഹര്‍ദീപ് സിങ് പുരിയുടെയും വസതിയിലേക്ക് അടക്കം ഈ മാസം 31ന് മാര്‍ച്ച് നടത്താനാണ് ആലോചന. ഇ20യ്‌ക്കെതിരെ ശക്തമായി രംഗത്തുള്ള തഹ്സീന്‍ പുനെവാലയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സമരം ഏറ്റെടുക്കുന്ന കാര്യം പ്രതിപക്ഷവും ആലോചിക്കുന്നുണ്ട്.

ഓരോ സംസ്ഥാനങ്ങളിലും കൂട്ടായ്മകള്‍ രൂപീകരിച്ച് വളരെ ആസൂത്രിതമായി പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് ഇവരുടെ ആലോചന. ഏതായാലും വരും ദിവസങ്ങളില്‍ രാജ്യം ഇത്തരം നിരവധി സ്വതന്ത്ര കൂട്ടായ്മകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വേദിയാകുമെന്ന സൂചനയാണ് ഇതെല്ലാം.

ഇ20 ജനതാ പാര്‍ട്ടി (ഇജെപി) എന്ന പേരിലാണ് എക്സിലും ഇന്‍സ്റ്റഗ്രാമിലും ഉള്‍പ്പെടെ പുതിയ കൂട്ടായ്മ രൂപംകൊണ്ടത്. ഒറ്റദിവസം കൊണ്ട് വലിയ പിന്തുണയാണ് ഇജെപിക്ക് ലഭിച്ചത്. എഥനോള്‍ കലര്‍ത്താത്ത, 100 ശതമാനം ശുദ്ധമായ പെട്രോള്‍ എന്നത് ഓരോ പൗരന്റെയും അവകാശമാണെന്ന് ഇജെപി പറയുന്നു.

'ഒരേയൊരു ആവശ്യം, ഒരേയൊരു ദൗത്യം. നിര്‍ബന്ധിത എഥനോള്‍ കലര്‍ത്തല്‍ ഇല്ലാതെ 100 ശതമാനം യഥാര്‍ഥ ഇന്ധനമാണ് നമുക്ക് വേണ്ടത്.' -ഇതാണ് ഇജെപിയുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ പറയുന്നത്. '100 ശതമാനം ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരന്റേയും അവകാശത്തിനായാണ് ഇ20 ജനതാ പാര്‍ട്ടി പോരാടുന്നത്. തങ്ങളുടെ ഇന്ധന ടാങ്കുകളിലേക്ക് എന്താണ് പോകേണ്ടതെന്ന് ഉപഭോക്താക്കള്‍ തീരുമാനിക്കട്ടെ.' -ഇതാണ് എക്സിലെ ബയോയായി ഇജെപി കുറിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News