Enter your Email Address to subscribe to our newsletters

New delhi, 27 ജൂലൈ (H.S.)
സിഡെപി പ്രക്ഷോഭത്തിലെ ഡല്‍ഹി പോലീസ് നടപടിയില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. സമാധാനപരമായ പ്രതിഷേധം നടത്താന്‍ എല്ലാവര്‍ക്കും ഭരണഘടനപരമായ അവകാശം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രക്ഷോഭം ഉണ്ടായി എന്നതുകൊണ്ടുമാത്രം ലാത്തിച്ചാര്‍ജ് നടത്താനാവില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമാധാനപരമായി സമരം നേരിടുന്നതിന് പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജൂലായ് 20-ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ നടത്തിയ 'സന്‍സദ് ചലോ' മാര്‍ച്ചിനുനേരെ കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ച സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം പൂര്‍ണമായും ഉറപ്പുനല്‍കപ്പെട്ടതാണ്. അത് നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ജൂലായ് 20-ന് നടന്ന സംഭവങ്ങളില്‍ പരിക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ വാദം കേള്‍ക്കണമെന്ന് പോലീസുകാരുടെ കുടുംബാംഗങ്ങളുടെ ആവശ്യം.
പ്രതിഷേധക്കാര്‍ക്ക് മാത്രമല്ല, പൊലീസുകാര്‍ക്കും പരിക്കേല്‍ക്കുന്നതും ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല ബാഗ്ചി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ല എന്നതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
അതിനിടെ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ അന്വേണം നടത്താന്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് നീക്കം. . ഈ സംഭവം കടുത്ത വിമര്‍ശനത്തിന് വഴിവെക്കുകയും സ്വതന്ത്ര അന്വേഷണത്തിനായുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് കാരണമാകുകയും ചെയ്തു.
സംഭവത്തില്‍ സേനയുടെ ഔദ്യോഗിക നിലപാട് അന്വേഷണത്തിന് ശേഷം വ്യക്തമാക്കുമെന്ന് സിആര്‍പിഎഫ് വ്യക്തമാക്കി. സമരം പിന്‍വലിക്കുകയും ആളുകള്‍ പിരിഞ്ഞുപോവുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാ പ്രധാന ദൗത്യങ്ങള്‍ക്കും ശേഷവും ചെയ്യുന്നതുപോലെ സംഭവാനന്തര വിലയിരുത്തല്‍ നടത്തുമെന്നും അതിനുശേഷം സേനാ ആസ്ഥാനത്തിന്റെ നിലപാട് അറിയിക്കാമെന്നും സേന അറിയിച്ചു.
---------------
Hindusthan Samachar / Sreejith S