നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവച്ചുകൊല്ലാൻ ആഹ്വാനം; ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം
Thiruvananthapuram , 27 ജൂലൈ (H.S.) തിരുവനന്തപുരം: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ സൈബർ സെൽ ഐജി (IG) പി.
നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവച്ചുകൊല്ലാൻ ആഹ്വാനം; ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം


Thiruvananthapuram , 27 ജൂലൈ (H.S.)

തിരുവനന്തപുരം: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ സൈബർ സെൽ ഐജി (IG) പി. പ്രകാശ് അന്വേഷണം നടത്തും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. AIYF സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.

ചോദ്യപേപ്പർ ചോർച്ചക്കെതിരെ രാജ്യമൊട്ടാകെ ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ജനശ്രദ്ധയാകർഷിച്ച വിഷയം കൂടുതൽ വഷളാക്കുന്ന രീതിയിൽ ആർഎസ്എസ് നേതാവിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രസ്താവനയുണ്ടായത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പരസ്യമായ അക്രമത്തിനും വെടിവെപ്പിനും ആഹ്വാനം ചെയ്ത ടി.ജി. മോഹൻദാസിന്റെ പരാമർശം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ജനാധിപത്യപരമായ രീതിയിൽ സമരം ചെയ്ത യുവജനങ്ങളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടുള്ള ഇത്തരം പരാമർശങ്ങൾ തികച്ചും അപലപനീയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് AIYF സംസ്ഥാന സെക്രട്ടറി നിയമനടപടിയുമായി രംഗത്തെത്തിയത്.

വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സമരങ്ങൾ അവസാനിച്ചിട്ടുപോലും സമൂഹത്തിൽ വിദ്വേഷം പടർത്താൻ സംഘപരിവാർ ശക്തികൾ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളെയാണ് ഇത്തരം പരാമർശങ്ങൾ തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്തെ യുവാക്കളുടെയും വിദ്യാർഥികളുടെയും ഭാവിവച്ച് പന്താടുന്ന സംഭവങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുന്നവരെയും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവരെയും ഭയപ്പെടുത്താനും അടിച്ചമർത്താനുമാണ് ഇത്തരം ആളുകൾ ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരെ അക്രമത്തിലൂടെയും വിദ്വേഷപ്രചാരണത്തിലൂടെയും നേരിടാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത സൈബർ സെൽ ഐജി പി. പ്രകാശ്, മോഹൻദാസിന്റെ സോഷ്യൽ മീഡിയ പ്രസ്താവനകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചു വരികയാണ്. ഡിജിറ്റൽ ഇടങ്ങളിലൂടെ ഇത്തരം അക്രമ ആഹ്വാനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ഒരു വശത്ത് നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകൾ തുടരുമ്പോൾ തന്നെ, സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുണ്ടായ ഈ വെറുപ്പിന്റെ പ്രചാരണം രാഷ്ട്രീയ തലത്തിലും ഭരണതലത്തിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News