കടുത്ത സാമ്പത്തിക പ്രതിസന്ധി: വകുപ്പുകൾക്ക് ചെലവ് ചുരുക്കൽ നിർദേശവുമായി ധനവകുപ്പ്; ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണം
Thiruvananthapuram , 27 ജൂലൈ (H.S.) തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് ചെലവ് ചുരുക്കൽ നിർദേശങ്ങളുമായി ധനകാര്യ വകുപ്പ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2027–28) ബജറ്റ് തയ്
കടുത്ത സാമ്പത്തിക പ്രതിസന്ധി: വകുപ്പുകൾക്ക് ചെലവ് ചുരുക്കൽ നിർദേശവുമായി ധനവകുപ്പ്; ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണം


Thiruvananthapuram , 27 ജൂലൈ (H.S.)

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് ചെലവ് ചുരുക്കൽ നിർദേശങ്ങളുമായി ധനകാര്യ വകുപ്പ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2027–28) ബജറ്റ് തയ്യാറാക്കുന്നതിന്റെ മുന്നോടിയായി പുറപ്പെടുവിച്ച സർക്കുലറിലാണ് സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ ധനവകുപ്പ് നൽകിയിരിക്കുന്നത്.

വകുപ്പുകളുടെ അനാവശ്യ ചെലവുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള വഴി തേടണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

സർക്കുലറിലെ പ്രധാന നിർദേശങ്ങൾ

-

ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണം: ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കാത്തതും സാമ്പത്തികമായി ലാഭകരമല്ലാത്തതുമായ പദ്ധതികൾ പുനഃപരിശോധിച്ച് ഒഴിവാക്കണം.

-

അറ്റകുറ്റപ്പണികൾ മാറ്റിവെക്കാം: അത്യാവശ്യമില്ലാത്ത കെട്ടിട അറ്റകുറ്റപ്പണികളും മറ്റ് അറ്റകുറ്റപ്പണി ചെലവുകളും തൽക്കാലത്തേക്ക് നീട്ടിവെക്കണം.

-

എസ്റ്റിമേറ്റുകളിൽ നിയന്ത്രണം: നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തുക, യഥാർത്ഥ ബജറ്റ് തുകയേക്കാൾ ഒരു കാരണവശാലും കൂടാൻ പാടില്ല.

-

ശമ്പള ഇതര ചെലവുകൾ: ശമ്പളം ഒഴികെയുള്ള പദ്ധതിയിതര ചെലവുകൾക്ക് (Non-Plan Expenditure) ഈ വർഷത്തെ അതേ നിരക്കുകൾ തന്നെയായിരിക്കണം അടുത്ത വർഷത്തേക്കും നിശ്ചയിക്കേണ്ടത്.

-

ജീവനക്കാരുടെ പുനർവിന്യാസം: പദ്ധതികൾ നിർത്തുമ്പോൾ മിച്ചം വരുന്ന ജീവനക്കാരെ പിരിച്ചുവിടില്ല. പകരം, ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ഇവരെ പുനർവിന്യസിക്കുന്നതിനായി പ്രത്യേക പട്ടിക തയ്യാറാക്കണം.

വരുമാനം വർദ്ധിപ്പിക്കാൻ കർശന നടപടി

കേവലം ചെലവ് ചുരുക്കൽ മാത്രമല്ല, റവന്യൂ വരുമാനം വേഗത്തിൽ സമാഹരിക്കാനുള്ള നിർദ്ദേശങ്ങളും സർക്കുലർ വഴി ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന മുൻഗണനകൾകൈക്കൊള്ളേണ്ട നടപടികൾകുടിശിക പിരിവ്ഈ വർഷത്തെ നികുതി, നികുതിയിതര കുടിശികകളുടെ കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തുകയും അവ ഈടാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കുകയും വേണം.വരുമാന സമാഹരണംഓരോ വകുപ്പും തനത് റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ധനവകുപ്പിന് സമർപ്പിക്കണം.

അച്ചടക്കം അത്യാവശ്യം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ബജറ്റ് വീതംവെപ്പുകളിൽ കടുത്ത അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നും, നിശ്ചിത തീയതിക്കകം തന്നെ എല്ലാ വകുപ്പുകളും പുതുക്കിയ നിർദ്ദേശങ്ങൾ ഡിജിറ്റൽ സംവിധാനം വഴി ധനവകുപ്പിന് കൈമാറണമെന്നും സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News