Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ജൂലൈ (H.S.)
ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. എഎവൈ (മഞ്ഞകാര്‍ഡ്) ഗുണഭോക്താക്കള്‍ക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കും. വിതരണം ഉത്രാടം ദിനമായ ഓഗസ്റ്റ് 25-നകം പൂര്‍ത്തിയാക്കും. 2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സിവില്‍ സപ്‌ളൈസ് വകുപ്പിന്റെയും സപ്‌ളൈകോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. ഓണം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗത്തിന് സ്‌പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.
വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വര്‍ഷം 3 ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ആഗസ്റ്റ് 8 മുതല്‍ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകള്‍ നടത്തും. 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകള്‍ ആഗസ്റ്റ് 16 മുതല്‍ 25 വരെയാണ്.
ഈ സര്‍ക്കാരിന്‍െ്റ രണ്ടുമാസത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുവരെ 448.05 കോടി രൂപയാണ് ഭക്ഷ്യ-സിവില്‍സപ്‌ളൈസ് വകുപ്പിന് അനുവദിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ 2025-26 സാമ്പത്തികവര്‍ഷത്തിലാകട്ടെ, ആകെ അനുവദിച്ചത് 700 കോടി രൂപമാത്രമാണ്.
---------------
Hindusthan Samachar / Sreejith S