നീറ്റ് ക്രമക്കേടില് പ്രതിഷേധക്കാര്ക്ക് നേരെ നടന്ന പോലീസ് നടപടയില് അമിത് ഷാ പ്രസ്താവന നടത്തണം; പാര്ലമെന്റില് പ്രതിപക്ഷ ബഹളം
New delhi, 27 ജൂലൈ (H.S.) നീറ്റ് പരീക്ഷ ക്രമക്കേടിന് എതിരായി ജന്തര്‍മന്ദറില്‍ നടന്ന പ്രക്ഷോഭത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടി പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊലീസ് നരനായാട്ടില്‍ അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടാണ്
opposition


New delhi, 27 ജൂലൈ (H.S.)

നീറ്റ് പരീക്ഷ ക്രമക്കേടിന് എതിരായി ജന്തര്‍മന്ദറില്‍ നടന്ന പ്രക്ഷോഭത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടി പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊലീസ് നരനായാട്ടില്‍ അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടാണ് ഇരുസഭകളിലും പ്രതിപക്ഷം ബഹളം വച്ചത്. ഇക്കാര്യം ഉന്നയിച്ച് ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും നിര്‍ത്തിവച്ചു.

പ്രതിപക്ഷ ബഹളത്തെ സ്പീക്കര്‍ ഓംബിര്‍ള വിമര്‍ശിച്ചു. ഓരോ എംപിമാര്‍ക്കും ഉത്തരവാദിത്തമുണ്ട്. സഭയില്‍ മര്യാദ പാലിക്കണം. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. നേരത്തെ പാര്‍ലമെന്റ് കവാടത്തില്‍ ഇന്ത്യാസഖ്യം പ്രതിഷേധിച്ചിരുന്നു. കേവലം ഒരു മിനിറ്റ് മാത്രമാണ് ഇരുസഭകളും സമ്മേളിച്ചത്. കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ലോക്സഭയിലെ പ്രതിഷേധം. അമിത് ഷാ മറുപടി പറയും വരെ പ്രതിഷേധമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അമിത് ഷാ പ്രസ്താവന നടത്തും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

രാജി വച്ച വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനെ ബിജെപി എംപിമാര്‍ ഷാള്‍ അണിയിച്ചാണ് സഭാ കവാടത്തില്‍ വരവേറ്റത്. പ്രതിപക്ഷം പ്രധാനെതിരെ മുദ്രാവാക്യങ്ങളുമായി പാഞ്ഞെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിരോധം തീര്‍ത്ത് പ്രധാനെ സഭയിലെത്തിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രധാന്‍ പാര്‍ലമെന്റിലെത്തിയത്. പ്രധാന്‍ രണ്ടാം നിരയിലാണ് ഇന്ന് ഇരുന്നത്. പ്രധാന്‍ പുറത്ത് പോയി. ഇനി അമിത് ഷായുടെ ഊഴമാണ് എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി.

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ അടക്കം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷ ബഹളത്തില്‍ സഭ തടസപ്പെട്ടിരിക്കുന്നത്

---------------

Hindusthan Samachar / Sreejith S


Latest News