പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണി: മൂന്നിൽ നിന്ന് രണ്ടിലേക്ക്; 'കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ' ചരിത്രമാകുന്നു
Thiruvananthapuram , 27 ജൂലൈ (H.S.) രുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളുടെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളും അഴിച്ചുപണികളും വരുത്തിക്കൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന ''കേരള പൊലീസ് ഓഫീസേഴ്സ
പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണി: മൂന്നിൽ നിന്ന് രണ്ടിലേക്ക്; 'കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ' ചരിത്രമാകുന്നു


Thiruvananthapuram , 27 ജൂലൈ (H.S.)

രുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളുടെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളും അഴിച്ചുപണികളും വരുത്തിക്കൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന 'കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ' ഇല്ലാതാകുന്നു എന്നതാണ് ഉത്തരവിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ഇനി മുതൽ സംസ്ഥാന പൊലീസിൽ ആകെ രണ്ടേ രണ്ട് സംഘടനകൾ മാത്രമായിരിക്കും പ്രവർത്തിക്കുക.

ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന സംഘടനകളെ പുനഃസംഘടിപ്പിച്ച് താഴെ പറയുന്ന രണ്ട് അസോസിയേഷനുകളാക്കി മാറ്റിയിട്ടുണ്ട്:

-

കേരള പൊലീസ് അസോസിയേഷൻ

-

കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ

പുതിയ സംഘടനാ ഘടനയും റാങ്കുകളും

സേനയിലെ ഉദ്യോഗസ്ഥരുടെ റാങ്കുകൾ അടിസ്ഥാനമാക്കിയാണ് സംഘടനകളുടെ പുതിയ അതിരുകൾ നിശ്ചയിച്ചിരിക്കുന്നത്:

-

കേരള പൊലീസ് അസോസിയേഷൻ: സിവില് പൊലീസ് ഓഫീസര് (CPO) റാങ്ക് മുതൽ ഗ്രേഡ് സബ് ഇൻസ്പെക്ടർ (Grade SI) വരെയുള്ള താഴ്ന്ന തട്ടിലെ ഉദ്യോഗസ്ഥരെ മുഴുവൻ ഈ സംഘടനയ്ക്ക് കീഴിൽ അണിനിരത്തും.

-

കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ: സബ് ഇൻസ്പെക്ടർ (SI) മുതൽ നോൺ-ഐ.പി.എസ്. റാങ്കിലുള്ള സൂപ്രണ്ട് ഓഫ് പൊലീസ് (SP) വരെയുള്ള ഓഫീസർമാർ ഇനി സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെ ഭാഗമായിരിക്കും.

മുമ്പ് സബ് ഇൻസ്പെക്ടർമാർ, എ.എസ്.ഐമാർ എന്നിവരുൾപ്പെടെയുള്ള ഇടത്തരം ഉദ്യോഗസ്ഥർക്കായി പ്രവർത്തിച്ചിരുന്ന 'കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ' ഇതോടെ പൂർണ്ണമായും ചരിത്രത്തിന്റെ ഭാഗമാകും.

മാറിയ പശ്ചാത്തലവും അഡ്മിനിസ്ട്രേറ്റീവ് നടപടികളും

വർഷങ്ങളായി സേനയ്ക്കുള്ളിൽ നിലനിന്നിരുന്ന സംഘടനാപരമായ തർക്കങ്ങളും ഭരണപരമായ സങ്കീർണ്ണതകളും ഒഴിവാക്കാനാണ് സർക്കാരിന്റെ ഈ നീക്കം. ഗ്രേഡ് എസ്.ഐമാരുടെ പങ്കാളിത്തവും സംഘടനാ പദവികളും സംബന്ധിച്ച് മുൻകാലങ്ങളിൽ ഉയർന്നുവന്ന ആശയക്കുഴപ്പങ്ങൾക്ക് പുതിയ ഉത്തരവോടെ വ്യക്തത കൈവന്നിരിക്കുകയാണ്.

പഴയ ഓഫീസേഴ്സ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകൾ, വസ്തവകകൾ, രേഖകൾ തുടങ്ങിയ എല്ലാ ആസ്തി-ബാധ്യതകളും നിശ്ചിത അനുപാതത്തിൽ നിലവിൽ വരുന്ന പുതിയ രണ്ട് സംഘടനകൾക്കുമായി വിഭജിച്ചു നൽകാനും നിർദ്ദേശമുണ്ട്.

പോലീസ് സേനയിൽ അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനൊപ്പം, ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായും ഏകോപിതമായും മുന്നോട്ട് കൊണ്ടുപോകാൻ ഈ ഘടനാപരമായ മാറ്റം സഹായിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. അടുത്ത ഘട്ടമായി പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികളിലേക്ക് സംഘടനകൾ കടക്കും.

---------------

Hindusthan Samachar / Roshith K


Latest News