ചോദ്യപേപ്പർ ചോർച്ച തടയാൻ കടുത്ത നിയമവുമായി കേന്ദ്രം: 10 വർഷം തടവും 10 കോടി പിഴയും; 2024-ലെ നിയമത്തിൽ വരുത്തുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്
Newdelhi, 27 ജൂലൈ (H.S.) ന്യൂഡൽഹി: നീറ്റ് (NEET-UG) അടക്കമുള്ള ദേശീയ തലത്തിലുള്ള പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും വ്യാപകമായതിനെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ, കേന്ദ്ര സർക്കാർ നിയമം കൂടുതൽ കർശനമാക്കുന്നു. പരീക്ഷ
ചോദ്യപേപ്പർ ചോർച്ച തടയാൻ കടുത്ത നിയമവുമായി കേന്ദ്രം: 10 വർഷം തടവും 10 കോടി പിഴയും; 2024-ലെ നിയമത്തിൽ വരുത്തുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്


Newdelhi, 27 ജൂലൈ (H.S.)

ന്യൂഡൽഹി: നീറ്റ് (NEET-UG) അടക്കമുള്ള ദേശീയ തലത്തിലുള്ള പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും വ്യാപകമായതിനെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ, കേന്ദ്ര സർക്കാർ നിയമം കൂടുതൽ കർശനമാക്കുന്നു. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനായുള്ള പുതിയ 'ആന്റി-പേപ്പർ ലീക്ക് ഭേദഗതി ബിൽ' (Anti-Paper Leak Amendment Bill) കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയിൽ അവതരിപ്പിച്ചു.

രാജ്യത്തെ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വസ്തത വീണ്ടെടുക്കുക, അന്വേഷണം വേഗത്തിലാക്കുക, കുറ്റവാളികൾക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയമനിർമ്മാണത്തിന്റെ പ്രധാന ലക്ഷ്യം.

2024-ലെ നിയമവും പുതിയ ഭേദഗതിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ

പഴയ നിയമ വ്യവസ്ഥകളെ കൂടുതൽ ശക്തവും കർശനവുമാക്കുന്ന രീതിയിലാണ് പുതിയ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്:

വ്യവസ്ഥകൾ2024-ലെ നിയമം (പഴയത്)2026 ഭേദഗതി ബിൽ (പുതിയത്)ശിക്ഷാ കാലാവധി3 മുതൽ 5 വർഷം വരെ തടവ്10 വർഷം വരെ തടവ്പിഴ തുകപരമാവധി ₹10 ലക്ഷം വരെപരമാവധി ₹10 കോടി വരെഅന്വേഷണ ഏജൻസിസാധാരണ കേന്ദ്ര അന്വേഷണ ഏജൻസികൾപ്രേത്യേക സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF)അന്വേഷണ കാലാവധികൃത്യമായ സമയപരിധിയില്ലായിരുന്നു2 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണംകോടതി വിചാരണസാധാരണ കോടതികൾഎല്ലാ സംസ്ഥാനങ്ങളിലും ഫാസ്റ്റ് ട്രാക്ക് കോടതികൾവിധി പ്രസ്താവംസമയപരിധി നിശ്ചയിച്ചിട്ടില്ല3 മാസത്തിനുള്ളിൽ (90 ദിവസം) വിധി പറയണംഹൈക്കോടതി അപ്പീൽസമയപരിധി ഉണ്ടായിരുന്നില്ല30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകണം, 3 മാസത്തിനകം തീർപ്പാക്കണംപരീക്ഷാ പരിഷ്കരണത്തിന് നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ 6 അംഗ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ ഒറ്റയാളെപ്പോലും വെറുതെ വിടില്ലെന്നും, ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ നടക്കാത്ത വിധത്തിൽ ടെക്നോളജി ഉപയോഗിച്ചുള്ള സുരക്ഷാ മാർഗ്ഗങ്ങൾ സമിതി നിർദ്ദേശിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദേശീയ തലത്തിൽ കർശന നടപടികൾ

പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് പ്രഹ്ലാദ് ജോഷി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തു.

കൂടാതെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) 47 ഉദ്യോഗസ്ഥരെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ഇവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. യു.പി.എസ്.സി, എൻ.ടി.എ പരീക്ഷകളിലെ തട്ടിപ്പുകൾ അന്വേഷിക്കാൻ ഡൽഹി പോലീസും പ്രത്യേക ടാസ്ക് ഫോഴ്സിന് (STF) രൂപം നൽകിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News