Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ജൂലൈ (H.S.)
കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂലൈ 30 മുതല്‍ തുടര്‍ച്ചയായി 7 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വടക്കു-പടിഞ്ഞാറന്‍ കാറ്റാണ് വീശുന്നതെങ്കിലും, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ തെക്കു-പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് മഴ കനക്കുന്നത്. ഇത് ഗുജറാത്ത് തീരത്തേക്ക് അടുക്കുമ്പോള്‍ കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും.
ഇതോടെ കേരളത്തില്‍ ഏഴു ദിവസം അതി ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. ഏഴു ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതേ സമയം കേരളത്തില്‍ ജൂണ്‍ 1 മുതല്‍ ജൂലൈ 27 വരെ 37% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട്ടിലും ഇടുക്കിയിലും 62% മഴയുടെ കുറവ് ഉണ്ടായി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
27/07/2026 : കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
28/07/2026 : എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
29/07/2026 : പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
30/07/2026 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
31/07/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
വീടിന് സമീപമുള്ള മരങ്ങളും വൈദ്യുതി ലൈനുകളും ശ്രദ്ധിക്കുക.
അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുക.
വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക.
മലയോര മേഖലയിലുള്ളവര്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകള്‍ നിരന്തരം ശ്രദ്ധിക്കുക.
മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് കാലയളവില്‍ കടലില്‍ പോകരുത്.
കുട്ടികളെയും വയോജനങ്ങളെയും മഴക്കാല അപകടങ്ങളില്‍ നിന്ന് സുരക്ഷിതരാക്കുക.
മൊബൈല്‍ ഫോണില്‍ ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകള്‍ നിരന്തരം പരിശോധിക്കുക.
അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
---------------
Hindusthan Samachar / Sreejith S