സാബു ചതിച്ചു; ടിന്റി ട്വന്റി വിട്ട് അഖില് മാരാര്
KOCHI, 28 ജൂലൈ (H.S.) ട്വന്റി 20 പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ച് അഖില്‍ മാരാര്‍. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും ആരോപിച്ചാണ് അഖിലിന്റെ പടിയിറക്കം. ട്വന്റി 20 പാര്‍ട്ടി അധ
akhil


KOCHI, 28 ജൂലൈ (H.S.)

ട്വന്റി 20 പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ച് അഖില്‍ മാരാര്‍. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും ആരോപിച്ചാണ് അഖിലിന്റെ പടിയിറക്കം. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഖില്‍ ഉന്നയിച്ചത്യ

തിരഞ്ഞെടുപ്പിനു ശേഷം സാബു എം.ജേക്കബ് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്‍കിയാണ് തന്നെ ട്വന്റി 20 യില്‍ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രമുള്ള പാര്‍ട്ടിയാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

''സാബുവുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളുണ്ട്. സീറ്റ് നല്‍കിയ ശേഷമാണ് രശ്മിയെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. രാജീവ് ചന്ദ്രശേഖറിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ മറന്നുപോയെന്നാണ് പറഞ്ഞത്. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് അഖില്‍ മാരാറിനു കൊടുക്കണമെന്ന് ബിജെപി നിര്‍ദേശിച്ചു. ആര്‍എസ്എസിന്റെ ഇടപെടലും ഉണ്ടായിരുന്നു. എന്നാല്‍ സാബു തന്നത് തൃക്കാക്കര സീറ്റ് ആയിരുന്നു. ചോദിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് എഴുതിവന്നത് ഇങ്ങനെയാണെന്നാണ് പറഞ്ഞത്. അവിടെ പാര്‍ട്ടിയുണ്ടെന്നൊക്കെ പറഞ്ഞിട്ട് ചെന്നപ്പോള്‍ ആകെ രണ്ടേ രണ്ട് പേര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. സാബുവിനെ എതിര്‍ത്ത ആരും പ്രചാരണത്തിനു വേണ്ടി ഇറങ്ങിയില്ല.

20 ലക്ഷം രൂപ കൊടുത്ത് ആശിച്ച് വാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പിനു മത്സരിക്കാന്‍ പണം കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന് ഞാന്‍ പറഞ്ഞു. രണ്ടര മാസമായി ഒരു മറുപടിയുമില്ല. ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ പറയുമ്പോഴും ഒന്നും മിണ്ടില്ല. സാബു ജേക്കബ് തൃക്കാക്കരയില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. നേരിട്ട ദുരനുഭവം അഞ്്ജലി എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരില്‍ ആര്യയ്ക്കും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിജെപി നല്‍കിയ പണം പോലും ഉപയോഗിച്ചില്ല'' - അഖില്‍ മാരാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം രണ്ടര മാസത്തോളം പാര്‍ട്ടി നേതൃത്വം തന്നെ ബന്ധപ്പെട്ടിട്ടില്ല. സ്വന്തം പണം ചെലവാക്കി മത്സരിച്ച തനിക്ക് നേരെ 25 ലക്ഷം മുതല്‍ 2.5 കോടി രൂപ വരെ കോഴ വാങ്ങി എന്ന വ്യാജ ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതിനിടെ പാര്‍ട്ടിക്ക് യാതൊരു സ്വാധീനവുമില്ലാത്ത കൊല്ലം ജില്ലയുടെ പ്രസിഡന്റ് സ്ഥാനം തനിക്ക് വെച്ചുനീട്ടി. എ.എന്‍ രാധാകൃഷ്ണന് തന്നോട് വ്യക്തിപരമായ ശത്രുതയുണ്ടെന്നും, കൊട്ടാരക്കരയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നും അഖില്‍ മാരാര്‍ ആരോപിച്ചു. സിനിമാ മേഖലയിലുള്ള ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള പ്രശ്‌നങ്ങളും ഇതിന് പിന്നിലുണ്ട്. തമിഴ്‌നാട്ടില്‍ നടന്‍ വിജയ്യുടെ പാര്‍ട്ടി നേടിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയ അഖില്‍, കേരളത്തിലെ നിഷ്പക്ഷരായ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും ട്വന്റി 20 നേതൃത്വത്തിന്റെ സമീപനം കാരണം അത് സാധ്യമാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News