കേരളത്തിൽ ശക്തമായ മഴയും കാറ്റും, 10 ജില്ലകളിൽ യെല്ലോ അലർട്ട്
Kasaragod , 28 ജൂലൈ (H.S.) ബംഗാൾ ഉൾക്കടൽ രൂപപെട്ട അതിതീവ്ര ന്യൂനമർദം തീരത്തേക്ക് പ്രവേശിച്ചു. ഇതിൻ്റെഫലമായി കേരളത്തിൽ പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് കേരളത്തിലെ 10 ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പ
weather update


Kasaragod , 28 ജൂലൈ (H.S.)

ബംഗാൾ ഉൾക്കടൽ രൂപപെട്ട അതിതീവ്ര ന്യൂനമർദം തീരത്തേക്ക് പ്രവേശിച്ചു. ഇതിൻ്റെഫലമായി കേരളത്തിൽ പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് കേരളത്തിലെ 10 ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് മുന്നറിയിപ്പ് ഉള്ളത്.

അതിതീവ്ര ന്യൂനമർദം പശ്ചിമ ബംഗാൾ - ഒഡിഷ തീരത്തു ദിഘക്ക് സമീപമാണ് കരയിൽ പ്രവേശിച്ചത്. നിലവിൽ വടക്കൻ ഒഡീഷ ഗംഗാതീരമായ പശ്ചിമ ബംഗാളിന് മുകളിൽ സ്ഥിതിചെയ്യുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഢ് പ്രദേശങ്ങളിലൂടെ നീങ്ങാൻ സാധ്യതയുണ്ട്.

ഇന്നും നാളെയും (28, 29 തീയതികളിൽ) കേരളത്തിൽ മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗതയിലും ജൂലൈ 30 മുതൽ ഓഗസ്റ്റ് 01 വരെ മണിക്കൂറിൽ 40–50 വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

28/07/2026: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

29/07/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

30/07/2026: ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

31/07/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

01/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്

ഈ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

വിവിധയിടങ്ങളില് ഇന്ന് 5 മണിക്കൂറിൽ പെയ്ത മഴയുടെ കണക്ക്

പിണറായി – 25.5 മി.മീപാണത്തൂർ – 25.0 മി.മീഎരിക്കുളം – 24.0 മി.മീമുളിയാർ – 21.0 മി.മീപടന്നക്കാട് – 20.0 മി.മീകാർഷിക കോളേജ്, വെള്ളാനിക്കര – 15.5 മി.മീപെരിങ്ങോം – 14.5 മി.മീഅയ്യൻകുന്ന് – 13.5 മി.മീആറളം – 10.5 മി.മീപത്തനംതിട്ട (തടിയൂർ) – 9.0 മി.മീപന്നിയൂർ – 8.5 മി.മീമണ്ണാർക്കാട് – 7.0 മി.മീകൂത്താട്ടുകുളം – 6.5 മി.മീപിലിക്കോട് – 6.5 മി.മീകണ്ണൂർ–ഐ.സി.എ.ആർ – 6.0 മി.മീചൂണ്ടി – 5.0 മി.മീപടിഞ്ഞാറത്തറ ഡാം – 5.0 മി.മീചെറുവാഞ്ചേരി – 4.5 മി.മീആലുവ – 4.0 മി.മീറാന്നി ചെതക്കൽ – 3.5 മി.മീകുട്ലു – 3.0 മി.മീലാഹ – 2.5 മി.മീമതിൽ തകർന്നു വീണു

കനത്ത മഴയിൽ കാസർകോട് ചെറുവത്തൂരിൽ വീടിൻ്റെ മതിൽ ഇടിഞ്ഞു വീണ് അപകടമുണ്ടായി.വീടിൻ്റെ ചുറ്റുമതിൽ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്. മണ്ണിടിഞ്ഞ് വീണ് മൂന്നു തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു. ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെ നേതൃത്വത്തിൽ തൊഴിലാളികളെ പുറത്തെടുക്കാൻ ശ്രമം തുടരുന്നു. ഒരാളെ പുറത്ത് എത്തിച്ചു. മൂന്നുപേരും പൂർണമായും മണ്ണിന് അടിയിൽപ്പെട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News