പയ്യന്നൂരിന് സമീപം മൂവായിരത്തിലേറെ വർഷം പഴക്കമുള്ള മഹാശിലായുഗ സ്മാ രകങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ.
Kannur , 28 ജൂലൈ (H.S.) പയ്യന്നൂരിന് സമീപം ഏച്ചിലാംവയലിലും കരിവെള്ളൂരിലുമായി സ്ഥിതിചെയ്യുന്ന മൂവായിരത്തിലേറെ വർഷം പഴക്കമുള്ള മഹാശിലായുഗ സ്മാ രകങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ. പുരാവസ്തു വകുപ്പിൻ്റെ സഹായത്ത
PAYYANUR HERITAGE CONSERVATION


Kannur , 28 ജൂലൈ (H.S.)

പയ്യന്നൂരിന് സമീപം ഏച്ചിലാംവയലിലും കരിവെള്ളൂരിലുമായി സ്ഥിതിചെയ്യുന്ന മൂവായിരത്തിലേറെ വർഷം പഴക്കമുള്ള മഹാശിലായുഗ സ്മാ രകങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ. പുരാവസ്തു വകുപ്പിൻ്റെ സഹായത്തോടെയാകും ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുക. ഇരുമ്പുയുഗ സംസ്കാ രത്തിൻ്റെ ഭാഗമായി വിലയിരുത്തപ്പെടുന്ന ഏച്ചിലാംവയലിലെ തീയത്തിമാളിക എന്നറിയപ്പെടുന്ന ഗുഹയും കരിവെള്ളൂർ ചെമ്പോട്ടിക്കുന്നിലെ കുടക്കല്ലുകളും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്.

പയ്യന്നൂരിൽനിന്ന് ചെറുപുഴ റോഡിലൂടെ വടക്കുകിഴക്കായി ഇടനാടൻ കുന്നിലേക്ക് പ്രവേശിക്കുന്ന ഏച്ചിലാംവയലിലാണ് ചരിത്രപ്രാധാന്യമുള്ള ഈ ഗുഹ സ്ഥിതിചെയ്യുന്നത്. പ്രദേശത്തിൻ്റെ ചരിത്രവും പ്രാചീന ജനവാസത്തിൻ്റെ തെളിവുകളും ഈ ഗുഹയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ചരിത്രഗവേഷകരുടെ വിലയിരുത്തൽ. ഇടവരമ്പ് മുതൽ ഏഴിമല വരെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന നിരവധി മഹാശിലാ സ്മാരകങ്ങൾ മൂവായിരത്തിലേറെ വർഷം പഴക്കമുള്ള ജനജീവിതത്തിൻ്റെ സാക്ഷ്യങ്ങളാണ്. സ്ഥലമുടമകളുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെ ഇവ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എംഎൽഎ വ്യക്തമാക്കി.

നാശഭീഷണി നേരിടുന്ന പൈതൃകംസ്വകാര്യ ഭൂമിയിലുള്ളതിനാൽ ഏച്ചിലാംവയലിലെ തീയത്തിമാളിക ഗുഹ കടുത്ത നാശഭീഷണി നേരിടുന്നതായി പരിസ്ഥിതി പ്രവർത്തകരും പ്രാദേശിക ചരിത്രഗവേഷകരും ചൂണ്ടിക്കാട്ടുന്നു. ഭൂമി കച്ചവടത്തിനൊരുങ്ങിയ സാഹചര്യത്തിലാണ് പ്രവർത്തകർ സ്ഥലത്തെത്തി സംരക്ഷണ ആവശ്യം ശക്തമായി ഉന്നയിച്ചത്. പുരാവസ്തു വകുപ്പിൻ്റെ പട്ടികയിൽ ഈ സ്മാരകം ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നു. പ്രാചീന മനുഷ്യരുടെ ജീവിതരീതികളും ശ്മശാന സംസ്കാരവും മനസ്സിലാക്കാൻ സഹായിക്കുന്ന ഇത്തരം സ്മാരകങ്ങൾ വരുംതലമുറയ്ക്കായി നിലനിർത്തേണ്ടത് അനിവാര്യമാണ്.

പരിസ്ഥിതി പ്രവർത്തകനായ സി. ദിവാകരൻ്റെ വാക്കുകൾ പ്രകാരം പ്രദേശവാസികളുടെ വിശ്വാസങ്ങളിലും നാടോടിക്കഥകളിലും തീയത്തിമാളികയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഒരുകാലത്ത് മനുഷ്യവർഗം ഇല്ലാതായപ്പോൾ ഒരടിയാത്തിയും പൂവൻകോഴിയും ഈ ഗുഹയിൽ അഭയം തേടിയെന്നും അവരിൽനിന്നാണ് മനുഷ്യർ വീണ്ടും ഉണ്ടായതെന്നുമാണ് തലമുറകളായി പ്രചരിക്കുന്ന ഐതിഹ്യം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചരിത്രമല്ലെങ്കിലും പ്രദേശത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ ഭാഗമായാണ് ഈ വിശ്വാസം നിലനിൽക്കുന്നത്.

ടൂറിസം സാധ്യതകൾഏച്ചിലാംവയലിലെ വാനനിരീക്ഷണ കേന്ദ്രത്തിന് സമീപമുള്ള മഹാശിലായുഗ ഗുഹകൾ ശാസ്ത്രീയമായി ഉത്ഖനനം നടത്തി സംരക്ഷിക്കാനായാൽ പ്രാദേശിക ചരിത്രപഠനത്തിന് മികച്ച മാതൃകയാകുമെന്ന് ചരിത്രപ്രവർത്തകർ അഭിപ്രായപ്പെടുന്നു. വിദ്യാർഥികൾക്കായി പഠനസന്ദർശന കേന്ദ്രവും പയ്യന്നൂരിൻ്റെ പുതിയ ടൂറിസം ആകർഷണവുമായി ഈ പ്രദേശത്തെ വികസിപ്പിക്കാനാകും. ചരിത്രപൈതൃകം സംരക്ഷിക്കുന്നതോടൊപ്പം ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള വികസനമാണ് ലക്ഷ്യമെന്ന് എംഎൽഎയും അറിയിച്ചു.

പുരാവസ്തു വകുപ്പ് കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫിസർ കൃഷ്ണരാജ്, പയ്യന്നൂർ ഗാന്ധിസ്മൃതി മ്യൂസിയം മേധാവിയായ ഇഗ്നേഷ്യസ്, പ്രാദേശിക ചരിത്രകാരൻ ഡോ. ഇ. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് സ്മാരകങ്ങൾ സന്ദർശിച്ചത്. കരിവെള്ളൂർ പെരികമനയിലെ നാരായണൻ നമ്പൂതിരിയുടെ വീട്ടുപറമ്പിൽ വീണുകിടക്കുന്ന കുടക്കല്ലുകൾ പൂർവസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കൃഷ്ണരാജ് അറിയിച്ചു.

കരിവെള്ളൂരിൻ്റെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ സ്മാ രകങ്ങൾ സംരക്ഷിക്കപ്പെടുന്നത് ചരിത്രഗവേഷകർക്കും വിദ്യാർഥികൾക്കും വലിയ നേട്ടമാകും. സന്ദർശനത്തിനിടെ പ്രദേശവാസികളായ കെ. ഗോവിന്ദൻ, സി. ദിവാകരൻ, പി. മുരളീധരൻ എന്നിവർ സ്മാരകങ്ങൾ നേരിടുന്ന പ്രശ്ന ങ്ങളും സംരക്ഷണത്തിൻ്റെ ആവശ്യകതയും ഉദ്യോഗസ്ഥർക്കും എംഎൽഎയ്ക്കും വിശദീകരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News