വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി ട്രാവൽ വ്ളോഗറും യാത്ര ടുഡേ യൂട്യൂബ് ചാനൽ ഉടമയുമായ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി.
Malappuram , 29 ജൂലൈ (H.S.) വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി ട്രാവൽ വ്ളോഗറും യാത്ര ടുഡേ യൂട്യൂബ് ചാനൽ ഉടമയുമായ മുഹമ്മദ് ദിൽഷാദിനെ (31) കണ്ടെത്തി. മേഘാലയയിൽ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടതിനെ തുട
Dilshad missing case


Malappuram , 29 ജൂലൈ (H.S.)

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി ട്രാവൽ വ്ളോഗറും യാത്ര ടുഡേ യൂട്യൂബ് ചാനൽ ഉടമയുമായ മുഹമ്മദ് ദിൽഷാദിനെ (31) കണ്ടെത്തി. മേഘാലയയിൽ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സുഹൃത്തും സോഷ്യല് മീഡിയ ഇൻഫ്ലുവൻസറുമായ ഷിഹാബ് ചോറ്റൂര് ഫേസ്ബുക്കിലൂടെ അറിയിച്ചു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും പൂർണ സുരക്ഷിതനാണെന്നും ഷിഹാബ് ചോറ്റൂര് വ്യക്തമാക്കി.

ദിൽഷാദിനെ കണ്ടെത്തി, ആൾ സുരക്ഷിതനാണ്. മേഘാലയ യാത്രയ്ക്കിടെ കാണാതായ ദിൽഷാദ് നിലവിൽ സുരക്ഷിതനായിരിക്കുന്നു എന്ന ആശ്വാസകരമായ വിവരം പുറത്തുവന്നിട്ടുണ്ട്. സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടതിനെ തുടർന്നാണ് യാത്രാതടസ്സം നേരിട്ടത്. മേഘാലയയിലെ പൈനൂർ സല ഏരിയയിലുള്ള പി.എച്ച്.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹം നിലവിൽ പൂർണ്ണ സുരക്ഷിതനാണ്. ആവശ്യമായ പരിചരണങ്ങളും ശുശ്രൂഷകളും നൽകിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും തുടർന്നുള്ള വിവരങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ തന്നെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും ഷിഹാബ് ചോറ്റൂര് ഫേസ്ബുക്കില് കുറിച്ചു.

ആശുപത്രിയിൽ ചികിത്സയിൽ

അപകടത്തെ തുടർന്ന് യാത്രാതടസ്സം നേരിട്ട ദിൽഷാദിനെ മേഘാലയയിലെ പൈനൂർ സല ഏരിയയിലുള്ള പി.എച്ച്.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ അദ്ദേഹത്തിന് ആവശ്യമായ പരിചരണങ്ങളും വിദഗ്ധ ശുശ്രൂഷകളും നൽകിവരുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സുരക്ഷിതനായിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

ആശ്വാസത്തിൽ കുടുംബവും ഫോളോവേഴ്സുംമലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശിയായ ദിൽഷാദ് ജൂലൈ ആറിനാണ് വ്ളോഗിങ്ങിനായി വീട്ടിൽ നിന്ന് ഇറങ്ങിയത്. ജൂലൈ 22 വരെ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നെങ്കിലും അതിനുശേഷം അഞ്ച് ദിവസത്തോളം യാതൊരു വിവരവും ലഭ്യമായിരുന്നില്ല. മൊബൈൽ ഫോൺ കൂടി പരിധിക്ക് പുറത്തായതോടെ ആശങ്കയിലായ കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് സോഷ്യൽ മീഡിയയിലാകെ ഒൻപത് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ദിൽഷാദിനായി വലിയ രീതിയിലുള്ള തെരച്ചിൽ ക്യാമ്പയിനുകൾ നടന്നിരുന്നു. ദിൽഷാദിനെ സുരക്ഷിതമായി കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ വലിയ ആശ്വാസത്തിലാണ് കുടുംബവും ദശലക്ഷക്കണക്കിന് വരുന്ന ആരാധകരും. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങളും തുടർന്നുള്ള ആരോഗ്യസ്ഥിതിയും സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലൂടെ തൻ്റെ ബൈക്കിൽ നടത്തിയ യാത്രകളാണ് ദിൽഷാദിനെ വലിയ രീതിയിൽ പ്രശസ്തനാക്കിയത്. ആഫ്രിക്കയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ട ഉൾഗ്രാമങ്ങളിൽ ഫോളോവേഴ്സിൻ്റെ സഹായത്തോടെ 14-ലധികം കുടിവെള്ള കിണറുകൾ നിർമ്മിച്ച് നൽകി അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News