കുണ്ടറയിലെ കസ്റ്റഡി മർദ്ദന കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
Kollam , 29 ജൂലൈ (H.S.) കുണ്ടറയിലെ കസ്റ്റഡി മർദ്ദന കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. പൊലീസ് വ്യാജ മൊഴി ചമച്ചെന്ന ഗുരുതര ആരോപണവുമായി മരണപ്പെട്ട സിയാദിൻ്റെ കുടുംബം. പറയാത്ത കാര്യങ്ങൾ മൊഴിയിൽ എഴുതിച്ചേർത്തെന്നാണ് സിയാദിന്റെ പിതൃ സഹോദരൻ ബഷീർ ആരോപി
CUSTODIAL DEATH ALLEGATION


Kollam , 29 ജൂലൈ (H.S.)

കുണ്ടറയിലെ കസ്റ്റഡി മർദ്ദന കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. പൊലീസ് വ്യാജ മൊഴി ചമച്ചെന്ന ഗുരുതര ആരോപണവുമായി മരണപ്പെട്ട സിയാദിൻ്റെ കുടുംബം. പറയാത്ത കാര്യങ്ങൾ മൊഴിയിൽ എഴുതിച്ചേർത്തെന്നാണ് സിയാദിന്റെ പിതൃ സഹോദരൻ ബഷീർ ആരോപിക്കുന്നത്.

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ട ശേഷം സിയാദ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. താൻ പറയാത്ത കാര്യങ്ങൾ തൻ്റെ മൊഴിയിൽ പൊലീസ് എഴുതി ചേർത്തതായി സിയാദിൻ്റെ പിതൃ സഹോദരനായ ബഷീർ പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ച ശേഷം രഞ്ജിത്ത് എന്ന സുഹൃത്ത് സിയാദിനെ മർദ്ദിച്ചതായാണ് മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം തനിക്ക് അറിയാമെന്നും മൊഴിയിൽ പറയുന്നു. എന്നാൽ കേസ് അട്ടിമറിക്കാൻ പൊലീസ് ഇത് എഴുതി ചേർത്തതാണെന്നും പൊലീസ് തന്നെയാണ് സിയാദിനെ മർദ്ദിച്ചത് എന്നും ബഷീർ മാധ്യമങ്ങളോട് പറഞ്ഞു.

''മനുഷ്യ ജീവനല്ലേ സാറേ പോയത്. ഞങ്ങള്ക്ക് നീതി കിട്ടും എന്ന കാര്യത്തിൽ ഉറപ്പില്ല. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ സംശയമാണ്. ഒരു ജീവനല്ലേ ഇല്ലാതായത്. മരണം നടന്നപ്പോള് മൊഴി രേഖപ്പെടുത്താനാണ് പൊലീസിൽ വിളിപ്പിച്ചത്. അവിടെപോയി അവർ എന്നോട് ഒപ്പിടാൻ പറഞ്ഞു. അതാണ് ചെയ്തത്. മർദിച്ചത് പൊലീസാണ്,'' ബഷീർ മാധ്യമങ്ങളോട് പറഞ്ഞു.

താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞതായി വ്യാജ മൊഴി ഉണ്ടാക്കി കുറ്റക്കാരായ പൊലീസുകാരെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സിയാദിനെ മർദ്ദിച്ചിട്ടില്ല എന്ന് പൊലീസ് പറയുമ്പോഴും പിടിച്ചുകൊണ്ടുപോകുന്ന സമയം തന്നെ ജീപ്പിനുള്ളിൽ വച്ച് ശ്രീജിത്ത് എന്ന പൊലീസുകാരൻ മർദ്ദിക്കുന്നതിന് ദൃസാക്ഷികൾ ഉണ്ടായിരുന്നു.

അതേസമയം സംഭവത്തിൽ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞദിവസം ഇടപെട്ടിരുന്നു.സിയാദിൻ്റെ മരണം ജില്ലാ റൂറൽ പൊലീസ് മേധാവി അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഓഗസ്റ്റ് അഞ്ചിന് കമ്മീഷൻ്റെ സിറ്റിങിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതായാലും നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്തുമെന്ന് കുടുംബവും അറിയിച്ചിട്ടുണ്ട്.

സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് മർദനത്തിൽ സിയാദിൻ്റെ വാരിയെല്ല് പൊട്ടിയിരുന്നുവെന്നും നട്ടെല്ലിൽ പഴുപ്പ് കെട്ടിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. 13 കാരനെ കാണാനില്ലെന്ന അയൽക്കാരൻ്റെ പരാതിയിലാണ് സിയാദിനെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ കാണാതായ 13കാരനെ കണ്ടെത്തുകയും കേസുമായി സിയാദിന് ബന്ധമില്ലെന്ന നിഗമനത്തിൽ പിറ്റേന്ന് വിട്ടയക്കുകയുമായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News