നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് മുൻ നേതാവ് ടി.ജി.മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു.
Thiruvananthapuram, 29 ജൂലൈ (H.S.) ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് മുൻ നേതാവ് ടി.ജി.മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പ
TG MOHANDAS HATE SPEECH


Thiruvananthapuram, 29 ജൂലൈ (H.S.)

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് മുൻ നേതാവ് ടി.ജി.മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. എ ഐ വൈ എഫ് നേതാവ് ടി ടി ജിസ്മോൻ നൽകിയ പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീത്വത്തെ അപമാനിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിനും ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കും എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിവിധ സംഘടനകളും വ്യക്തിപരമായും നിരവധി പരാതികൾ നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ വൈകുന്നതിനെതിരെ ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസ് നേതാവുമായ ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ളവർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ സൈബർ ഓപ്പറേഷൻ്റെ ചുമതലയുള്ള ഐജി പി.പ്രകാശ് പരാതികൾ പരിശോധിക്കുകയും, ഇന്ന് രാവിലെയോടെ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകുകയുമായിരുന്നു. നിയമപരമായ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തര വകുപ്പും പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.

വിവാദമായത് കൊലവിളി പ്രസംഗംതനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് വിഡിയോയിൽ പറഞ്ഞത്. ജന്തർ മന്തറിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടുകയും ചെയ്യും. തുടർന്ന് വെടിവയ്ക്കും. ആളുകൾ ചിതറിയോടുമ്പോൾ കുറേപ്പേർ മരിക്കുകയും ചിലർക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്യും. ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകുമ്പോൾ മൃതദേഹങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും എന്നായിരുന്നു ആദ്യത്തെ പ്രസ്താവന. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വലിയ ജനരോഷം രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ പുറത്തുവന്നത്.

ഇതിനു പിന്നാലെ സ്ത്രീത്വത്തെ അപമാനിക്കുന്ന മറ്റൊരു വിഡിയോയും അദ്ദേഹം പങ്കുവച്ചു. സമരമുഖത്ത് കൂട്ടബലാത്സംഗം നടക്കുമെന്നും അതിൽ പരാതിയുണ്ടാകില്ലെന്നും മോഹൻദാസ് പറഞ്ഞു. ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെയുള്ള ഇടതു മതേതര ജനാധിപത്യ വിശ്വാസികളായ പെൺകുട്ടികളെന്നും അദ്ദേഹം അധിക്ഷേപിച്ചു. മുൻപും ടിജി മോഹന്ദാസിന്റെ വിദ്വേഷ പരാമര്ശങ്ങള് കേരളത്തില് വിവാദത്തിന് വഴി വെച്ചിട്ടുണ്ട്. ഈ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെയാണ് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായത്.

തള്ളിപ്പറഞ്ഞ് ആർഎസ്എസ്പ്രസ്താവനകൾ ദേശീയതലത്തിൽ തന്നെ വലിയ വിവാദമായതോടെ മോഹൻദാസിനെ തള്ളി ആർഎസ്എസ് രംഗത്തെത്തി. ടി.ജി.മോഹൻദാസ് സംഘടനയിൽ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള് അങ്ങേയറ്റം അപലപനീയമാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മുൻ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുന്നത് ആർഎസ്എസ് നേതൃത്വമാണെന്ന തരത്തിൽ നേരത്തെ വിമർശനമുയർന്നിരുന്നു. ആരോപണം നിഷേധിച്ച് ആർഎസ്എസ് രംഗത്തെത്തുകയും ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും ചെയ്തതിൻ്റെ ആശ്വാസത്തിലായിരുന്നു നേതൃത്വം. ഇതിനിടെയാണ് മോദി സർക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ മുൻ നേതാവിൻ്റെ പ്രസ്താവന പുറത്തുവന്നത്. കേന്ദ്ര നേതൃത്വത്തിൻ്റെ കർശന നിർദേശപ്രകാരമാണ് കെ.ബി.ശ്രീകുമാർ വിശദീകരണവുമായി എത്തിയതെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News