Enter your Email Address to subscribe to our newsletters

Thiruvananthapuram , 29 ജൂലൈ (H.S.)
നിയമ വിദ്യഭ്യാസത്തിൽ സമഗ്രമായ അഴിച്ചു പണിക്ക് സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമ വിദ്യഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യഭ്യാസ മേഖലയിലെ കേന്ദമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില് സര്ക്കാര് നിയമസഭ സര്വകലാശാല പരിഗണനയിലാണെന്നും മുഖ്യമന്ത്രി. സെക്രട്ടേറിയറ്റ് ദർബാർ ഹോളിൽ സർക്കാർ ലോ കോളജുകളിലെ 35 അസിസ്റ്റൻ്റ് പ്രൊഫസർമാർക്ക് നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിച്ച് സംസ്ഥാനത്തെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ കേന്ദരങ്ങളിലൊന്നാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ ആവശ്യങ്ങൾക്ക് അനുസരിച്ച് പുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യത ഉറപ്പാക്കാനായി കോഴ്സുകൾക്ക് മുൻഗണന നൽകുന്നതിനൊപ്പം തൊഴിൽ മേഖലയുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനായുള്ള നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖ സംസ്ഥാനമെന്ന് കേരളത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി മാരികോം പോലുള്ള പുതിയ വിഷയങ്ങൾ നിയമ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കും. നിയമ വിദ്യാഭ്യാസ രംഗത്ത് കാലഹരണപ്പെട്ട പഠനരീതികൾ പരിഷ്കരിച്ച് അനുയോജ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് നിയമ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, നിയമ സർവകലാശാല എന്നിവ രൂപീകരിക്കുന്ന കാര്യവും സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ലോ കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് നടത്തിയ പുതുയുഗ യാത്രയിൽ നിരവധി ഉദ്യോഗാർഥികൾ പരാതി നൽകിയിരുന്നു. അതിൽ കോഴിക്കോട് നിന്നും ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. അത് ഗൗരവമായി പരിഗണിച്ച് അപ്പോൾ തന്നെ രേഖപ്പെടുത്തിയിരുന്നു. അധികാരത്തിലെത്തിയപ്പോൾ ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച് നിയമന നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപകൻ്റെ ഉത്തരവാദിത്തം വളരെ വലുതാണെന്നും ജീവിതകാലം മുഴുവൻ സമൂഹത്തിൻ്റെ ആദരവും സ്നേഹവും ഏറ്റുവാങ്ങുന്നവരാണ് അധ്യാപകരെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി സർക്കാർ കോളജുകളിൽ നിയമിതരാവുന്നർ ആ ഉത്തരവാദിത്തം ഏറ്റവും മികച്ച രീതിയൽ നിർവഹിച്ച് വിധ്യാർഥികൾക്കും സമൂഹത്തിനും മാതൃകയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി നിത എം. തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR