ഓപ്പറേഷന് തൂഫാന്:   104 പേരെ അറസ്റ്റ് ചെയ്തു:  96 കേസുകളെടുത്തു.
Thiruvananthapuram, 03 ജൂലൈ (H.S.) ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 104 പേര്‍ അറസ്റ്റിലായി. 96 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 32 കേസുകളും മീഡിയം ക
Kerala police representative image


Thiruvananthapuram, 03 ജൂലൈ (H.S.)

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 104 പേര്‍ അറസ്റ്റിലായി. 96 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 32 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസും 27 എൻഡിപിഎസ് ആക്റ്റ് പ്രകാരം 57 കേസുകളും കൂടാതെ കോപ്റ്റ(COTPA) പ്രകാരം 67 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 99.937 ഗ്രാം എം.ഡി.എം.എയും 0.298 കി.ഗ്രാം കഞ്ചാവും 10.33 ഗ്രാം ഹെറോയിനും മൂന്ന് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 5449 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 5840 അറസ്റ്റുകള്‍ നടന്നു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 98 ബോധവല്‍ക്കരണ ക്ലാസുകളും ഏഴ് കൗണ്‍സിലിങ്ങുകളും നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 6103 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 286 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5147 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

---------------

Hindusthan Samachar / Sreejith S


Latest News