മുസ്ലീം സമുദായത്തിനും സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരവും മതവിദ്വേഷം വളർത്തുന്നതുമായ പരാമർശം നടത്തിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ആർ വി ബാബുവിനെതിരെ പൊലീസ് കേസെടുത്തു.
Ernakulam , 03 ജൂലൈ (H.S.) മുസ്ലീം സമുദായത്തിനും സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരവും മതവിദ്വേഷം വളർത്തുന്നതുമായ പരാമർശം നടത്തിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ആർ വി ബാബുവിനെതിരെ
HINDU AIKYA VEDI


Ernakulam , 03 ജൂലൈ (H.S.)

മുസ്ലീം സമുദായത്തിനും സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരവും മതവിദ്വേഷം വളർത്തുന്നതുമായ പരാമർശം നടത്തിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ആർ വി ബാബുവിനെതിരെ പൊലീസ് കേസെടുത്തു. സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചതിനാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.

പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് വാഴക്കാല തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനടപടി.

എഫ്ഐആറിലെ വിവരങ്ങൾ

പ്രതി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മതസമുദായങ്ങൾക്കിടയിൽ ശത്രുതയും മതവിദ്വേഷവും സൃഷ്ടിക്കാനും പൊതുസമാധാനം തകർക്കാനും ബോധപൂർവ്വം ശ്രമിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങളിൽ ഭീതിയും പ്രകോപനവും സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് വ്യാജവും അടിസ്ഥാനരഹിതവുമായ പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് പരാതി.

കേരള സർക്കാരിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി ബന്ധപ്പെടുത്തിയായിരുന്നു ആർവി ബാബുവിൻ്റെ പോസ്റ്റ്. കേരളത്തിൽ മയക്കുമരുന്ന് വിപണനം നടത്തുന്നതും, കള്ളക്കടത്ത് നടത്തി സംസ്ഥാനത്ത് എത്തിക്കുന്നതും, തീവ്രവാദം വളർത്തുന്നതും മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവരാണെന്ന രീതിയിലാണ് പോസ്റ്റ് പങ്കുവെച്ചത്. മുസ്ലീം സമുദായത്തെയും പണ്ഡിത നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതും മതവിദ്വേഷം വളർത്താൻ പര്യാപ്തവുമായ കാര്യങ്ങളാണ് പോസ്റ്റിലുള്ളതെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.

ചുമത്തിയിരിക്കുന്ന വകുപ്പുകൾ

കുറ്റകൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ വെളിപ്പെട്ടതിനെ തുടർന്ന് ശക്തമായ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (BNS): വകുപ്പുകൾ 196, 299, 353(1)(b), 353(1)(c) കേരള പൊലീസ് ആക്ടിലെ വകുപ്പ് 120(o) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

വിവാദത്തിന് കാരണമായ സോഷ്യൽ മീഡിയ പോസ്റ്റ്

കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ വാരിയറായി സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആഭ്യന്തര മന്ത്രി ബാഡ്ജ് ധരിപ്പിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ജൂൺ 22-ന് ആർവി ബാബു വിവാദ പ്രതികരണം നടത്തിയത്.

''കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണാർഥം സമസ്തയുടെ നേതാവ് ജഫ്രി മുത്തുക്കോയ തങ്ങളെ തന്നെ ആഭ്യന്തര മന്ത്രി കൂട്ട് പിടിച്ചത് നന്നായി. മറ്റ് സമുദായ നേതാക്കളേക്കാൾ ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്. കാരണം സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തിൽ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്. മയക്കുമരുന്നായാലും തീവ്രവാദമായാലും അത് ഞമ്മൻ്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം... എന്നായിരുന്നു ആർവി ബാബു ഫേസ്ബുക്കിൽ കുറിച്ചത്.

സമൂഹത്തിൽ വലിയ തോതിൽ ചേരിതിരിവും വിദ്വേഷവും ഉണ്ടാക്കാൻ പോസ്റ്റ് കാരണമായെന്ന വിലയിരുത്തലിലാണ് പൊലീസ് ഇപ്പോൾ നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്. ആർവി ബാബുവിനെ ചോദ്യം ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News