മുൻഗണനാ റേഷൻ കാർഡ്: മാനദണ്ഡം പുതുക്കി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു മന്ത്രി അനൂപ് ജേക്കബ്
Thiruvananthapuram, 03 ജൂലൈ (H.S.) മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള 2017 ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. നാലുചക്ര വാഹനം, വീടിന്റെ
Ration card mastering


Thiruvananthapuram, 03 ജൂലൈ (H.S.)

മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള 2017 ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. നാലുചക്ര വാഹനം, വീടിന്റെ വിസ്തീർണ്ണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളിൽ കാതലായ മാറ്റം ആവശ്യമുണ്ടോ എന്നാണു പരിശോധിക്കുന്നത്. ആദിവാസി - ഗോത്രവർഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി റേഷൻ ധാന്യം എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. സ്‌കൂൾ/ കോളജ് തലത്തിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവർത്തന രീതി മന്ത്രി വിലയിരുത്തി. 1,500 ക്ലബ്ബുകളാണു ലക്ഷ്യമിടുന്നത്. വകുപ്പുതല അവലോകനയോഗത്തിൽ, ഭക്ഷ്യ- പൊതുവിതരണ, ലീഗൽ മെട്രോളജി, ഉപയോക്തൃകാര്യ വകുപ്പ് മേധാവികളും സപ്ലൈകോ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News