Enter your Email Address to subscribe to our newsletters

Ernakulam , 03 ജൂലൈ (H.S.)
അതിഥി തൊഴിലാളികളെ സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശന് നടത്തിയ 'റിവേഴ്സ് റെമിറ്റന്സ്' പരാമർശത്തില് രൂക്ഷവിമർശനവുമായി കവി സച്ചിദാനന്ദന്.
പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണെന്നും ലജ്ജാകരമായ പ്രസ്താവന ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ് . അവര് ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവര്ക്ക് നാം നല്കുന്നത്- അതും ഇവിടെ നിലവിലുള്ള നിരക്കില് മാത്രം, ചിലപ്പോള് അതിലും കുറവും. കുടുംബം പുലര്ത്താന് ആണ് അവര് നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികള് മറ്റു ദേശങ്ങളില് പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര് കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര് വിദേശികള് അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിന്വലിക്കേണ്ടത്', സച്ചിദാനന്ദൻ കുറിപ്പില് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷവും ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. ജോണ് ബ്രിട്ടാസ് എംപിയുടെ വാക്കുകള് ഇങ്ങനെ
' കേരളത്തില് കോണ്ഗ്രസിന്റെ അരഡസൻ മുഖ്യമന്ത്രി സ്ഥാനാർത്ഥികളിലെ കേമനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധനമന്ത്രിയേക്കാള് കൂടുതല് ധനകാര്യം തനിക്ക് അറിയാമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. എന്നാല് NDTVയുടെ കോണ്ക്ലേവില് അദ്ദേഹം നടത്തിയ പരാമർശം ആരെയും അമ്പരപ്പിക്കുന്നതാണ്.
കേരളത്തിലുള്ള, നമ്മള് അതിഥി തൊഴിലാളികള് എന്ന് വിളിക്കുന്ന, അന്യസംസ്ഥാന തൊഴിലാളികള് ഇവിടെ നിന്ന് പണം അടിച്ചുമാറ്റുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കൃത്യമായി പറഞ്ഞാല് സൈഫണ് (Siphon) എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ക്രമവിരുദ്ധമായി പണം കൊണ്ടുപോകുന്നതിനെയാണ് സൈഫണ് എന്ന് ഉദ്ദേശിക്കുന്നത്. അവർ അന്തി വരെ കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന കൂലി കുടുംബാംഗങ്ങള്ക്ക് അയച്ചുകൊടുക്കുന്നത് എങ്ങനെ സൈഫണ് ആകും.
അങ്ങനെയാണെങ്കില് മലയാളി സഹോദരങ്ങള് ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്ഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജോലിയെടുത്ത് നാട്ടിലേക്ക് അയക്കുന്നതിനെ എന്തു വിളിക്കണം. ഗള്ഫ് ഉള്പ്പെടെയുള്ള വിദേശരാജ്യങ്ങളില് നിന്ന് പ്രവാസികള് കഴിഞ്ഞ വർഷം മാത്രം പ്രവാസികള് കേരളത്തിലേക്ക് അയച്ച വിദേശനാണ്യം 2.14 ലക്ഷം കോടി രൂപയുടേതാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നവർ ഇതുപോലെയുള്ള പ്രസ്താവനകള് ഒരിക്കലും നടത്താൻ പാടില്ല',അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR