Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 ജൂലൈ (H.S.)
കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില് ബദല് നിർദ്ദേശവുമായി സന്തോഷ് പണ്ഡിറ്റ്. പദ്ധതിയുടെ ഭാഗമായി ഉണ്ടാവുന്ന കനത്ത സാമ്പത്തിക നഷ്ടം മറികടക്കാനും സ്ത്രീകള്ക്ക് കൂടുതല് മെച്ചപ്പെട്ട ആനുകൂല്യം നല്കാനുമുള്ള വഴിയുമാണ് സന്തോഷ് പണ്ഡിറ്റ് മുന്നോട്ട് വച്ചിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പങ്കുവച്ചത്.
പ്രിയദർശിനി പദ്ധതിക്ക് പകരം ഇത്ര തന്നെ സാമ്പത്തിക ബാധ്യതയില് 5 ലക്ഷം ബിപിഎല് വിഭാഗത്തില് പെടുന്ന നിർധനരായ സ്ത്രീകള്ക്ക് (21-60 വയസ് വരെയുള്ളവർ) മാസം 2,000 രൂപ വെച്ച് നല്കിയിരുന്നു എങ്കില് കുറച്ചു കൂടി ഗുണപ്രദം ആയേനെ എന്നാണ് തന്റെ നിരീക്ഷണമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇത് സ്വകാര്യ ബസുകളുടെ നഷ്ടം കുറയ്ക്കുമെന്നും പണ്ഡിറ്റ് നിരീക്ഷിച്ചു.
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കെഎസ്ആർടിസി ഓർഡിനറി ബസുകളില് സ്ത്രീകള്ക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണെങ്കിലും , ഇതിനായി സർക്കാർ 100 കോടിയോളം രൂപ നഷ്ടം സഹിക്കുന്നു എന്ന് വാർത്ത കണ്ടൂ. (സ്വഭാവികം). ഈ പദ്ധതിക്ക് പകരം ഇത്ര തന്നെ സാമ്പത്തിക ബാധ്യതയില് 5 ലക്ഷം ബിപിഎല് വിഭാഗത്തില് പെടുന്ന നിർധനരായ സ്ത്രീകള്ക്ക് (21-60 വയസ്സ് വരെയുള്ളവർ) മാസം 2,000 രൂപ വെച്ച് നല്കിയിരുന്നു എങ്കില് കുറച്ചു കൂടി ഗുണപ്രദം ആയേനെ എന്നാണ് എന്റെ നിരീക്ഷണം.
അങ്ങനെ ഒരു പദ്ധതി വന്നാല് (5 ലക്ഷം* 2000= 100 കോടി) യില് തന്നെ കൂടുതല് ആവശ്യക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമായിരുന്നു. അത് കൊണ്ട് ഒരു വിഭാഗത്തിനും വിഷമവും ഉണ്ടാകില്ല.
ആരും എതിർക്കുകയും ഇല്ല. 21 മുതല് 60 വയസ്സിന് ഇടയില് 30 ലക്ഷത്തോളം ബിപിഎല് ലിസ്റ്റില് ഉള്ള സ്ത്രീകള് ഉണ്ടല്ലോ. അത്രയും പേർക്ക് 2000 വെച്ച് കൊടുക്കുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാകും .
അതിനാല് അവരില് നിന്നും 5 ലക്ഷ്യത്തെ കണ്ടെത്തി കൂടെ ? അവരില് വിവാഹം കഴിയാത്തവരും, അസുഖ ബാധിതരും, വികലാംഗരും, സ്വന്തമായി വീടോ, 5 സെൻ്റ് സ്ഥലം ഇല്ലാത്തവരും, ഡിഗ്രി വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ഇല്ലാത്തവരും, 10000 രൂപയ്ക്കും താഴെയുള്ള ശമ്പളത്തിന് ജോലിക്ക് പോകുന്നവരും ,
ഭർത്താക്കന്മാർക്ക് തീരെ അസുഖം ബാധിച്ചു ജോലിക്ക് പോകുവാൻ കഴിയാത്തവരെയും കണ്ടെത്തി 30 ലക്ഷത്തില് നിന്നും 5 ലക്ഷത്തെ കണ്ടെത്തി നല്കിയിരുന്നു എങ്കില് നല്ലതല്ലേ ?
ഏതാണ്ട് ഇപ്പൊള് നല്കുന്ന സൗജന്യ യാത്രയുടെ മറ്റൊരു രൂപം ആകില്ലേ? അതും തീർത്തും അർഹർക്ക് തന്നെ കിട്ടും. നിലവില് സ്വകാര്യ ബസ്സ് ഉടമകള്ക്ക് സ്ത്രീകള് കയറുന്നത് കുറഞ്ഞു എന്നും, വലിയ നഷ്ടം വരുന്നു പറഞ്ഞു ചില വീഡിയോകള് കണ്ടത് കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത്.
എല്ലാവർക്കും നല്ലത് വരട്ടെ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR