തെലങ്കാനയിൽ ഹോട്ടലുകളിലേക്ക് ആട്ടിറച്ചി എന്ന വ്യാജേന ബീഫ് കലർത്തി വിതരണം. രണ്ട് പേർ പിടിയിൽ.
Hyderabad , 03 ജൂലൈ (H.S.) തെലങ്കാനയിൽ ഹോട്ടലുകളിലേക്ക് ആട്ടിറച്ചി എന്ന വ്യാജേന ബീഫ് കലർത്തി വിതരണം. രണ്ട് പേർ പിടിയിൽ. ഹോട്ടലുകളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 50 കിലോഗ്രാമോളം വരുന്ന മാംസവും പൊലീസ് പിടിച്ചെടുത്തു. ഹൈദരാബാദ് സെൻട്രൽ ക്രൈമം സ
MUTTON SCAM IN HOTEL


Hyderabad , 03 ജൂലൈ (H.S.)

തെലങ്കാനയിൽ ഹോട്ടലുകളിലേക്ക് ആട്ടിറച്ചി എന്ന വ്യാജേന ബീഫ് കലർത്തി വിതരണം. രണ്ട് പേർ പിടിയിൽ. ഹോട്ടലുകളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 50 കിലോഗ്രാമോളം വരുന്ന മാംസവും പൊലീസ് പിടിച്ചെടുത്തു.

ഹൈദരാബാദ് സെൻട്രൽ ക്രൈമം സ്റ്റേഷൻ ടീമും ഹൈദരാബാദ് ഫുഡ് അഡൽട്ടറേഷൻ സർവൈലൻസ് ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്. ഹോട്ടലുകളിലേക്ക് ഗുണനിലവാരമില്ലാത്ത മാംസം വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. മട്ടൻ എന്ന പേരിൽ പലയിടങ്ങളിലും വിൽപ്പനയ്ക്ക് എത്തിച്ചത് ബീഫായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ഈ മാസം ജൂലൈ ഒന്നിനാണ് പൊലീസ് നഗരത്തിൻ്റെ പലയിടങ്ങളിലും പരിശോധന നടത്തിയത്. ഇതിനിടയിലാണ് പ്രതികളെ പിടികൂടിയത്. ശേഷം തുടർ നടപടികൾക്കായി ഹബീബ് നഗർ പൊലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിൽ ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇത്തരത്തിൽ വ്യാജ മാംസം വിതരണം ചെയ്തതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹൈദരാബാദ് പൊലീസ് അറിയിച്ചു.

തുടർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കൂടാതെ നഗരത്തിലെ തട്ടുകടകളിലും ബജിക്കടകളിലും പരിശോധന നടത്തും. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ജൂൺ 19ന് ചാർമിനാർ മേഖലയിലെ ഹുസൈനിയാലും അധികൃതർ മിന്നൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് ന്യൂ ലാഡ് ബസാറിലെ അൽ അക്ബർ ഫാസ്റ്റ് ഫുഡ് ഗോഡൗണിൽ നിന്ന് 110 കിലോഗ്രാം പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും ചെയ്തു.

ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (FSSAI) ലൈസൻസില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ക്യാൻസറിന് വരെ കാരണമായേക്കാവുന്ന ലയൺ ഗ്രീൻ, റാസ്പ്ബെറി റെഡ് തുടങ്ങിയ മാരക കൃത്രിമ രാസവസ്തുക്കളും നിരോധിത ആർട്ടിഫിഷ്യൽ ഫുഡ് കളറുകളുമാണ് ഇവിടെ ചിക്കൻ ഫ്രൈ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നത്.

ഇതിനുപുറമേ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൃത്തിഹീനമായ അന്തരീക്ഷം, ഗുണനിലവാരമില്ലാത്ത വെള്ളം എന്നിവയും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം മാഫിയകൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News