എഡിജിപി എസ്. ശ്രീജിത്തിന് കനത്ത് തിരിച്ചടി;അനുമതിയില്ലാത്ത വിദേശയാത്രയില് ക്ലീന്ചിറ്റ് ഹൈക്കോടതി റദ്ദാക്കി
KOCHI, 30 ജൂലൈ (H.S.) കൊച്ചി: ഔദ്യോഗിക അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആക്ഷേപത്തില്‍ എഡിജിപി എസ്. ശ്രീജിത്തിന് സര്‍ക്കാര്‍ നല്‍കിയ ക്ലീന്‍ചിറ്റ് കേരള ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട
ADGP S Sreejith


KOCHI, 30 ജൂലൈ (H.S.)

കൊച്ചി: ഔദ്യോഗിക അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആക്ഷേപത്തില്‍ എഡിജിപി എസ്. ശ്രീജിത്തിന് സര്‍ക്കാര്‍ നല്‍കിയ ക്ലീന്‍ചിറ്റ് കേരള ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ചീഫ് സെക്രട്ടറിയെയും കോടതി ശക്തമായി വിമര്‍ശിച്ചു. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ റിപ്പോര്‍ട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്.

എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന് പിന്നാലെ ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചന നിലനില്‍ക്കെയാണ് ഹൈക്കോടതിയുടെ നടപടി. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സംയുക്ത ഹിയറിംഗ് നീതിയുക്ത രീതിയല്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന് പല കാര്യങ്ങളും അതോറിറ്റിയോട് പറയാനുണ്ടാകുമെന്നും അതില്‍ എഡിജിപി എസ് ശ്രീജിത്തിനെതിരായ തെളിവുകള്‍ ഉണ്ടാവുമെന്നും കോടതി പറഞ്ഞു. ഈ തെളിവുകള്‍ ഇല്ലാതാക്കാന്‍ സംയുക്ത ഹിയറിംഗ് വഴി സാധിക്കുമെന്ന കണ്ടെത്തലിലാണ് കോടതിയുടെ വിമര്‍ശനം.

അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയാണ് എസ് ശ്രീജിത്തിനെതിരെ ലഭിച്ചിരുന്നത്. പരാതിക്കാരനായ ദിപിന്‍ ആഭ്യന്തര വകുപ്പിനുള്‍പ്പെടെയാണ് പരാതി നല്‍കിയിരുന്നത്. നടപടി വൈകിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പരാതിക്കാരനെ കേള്‍ക്കാന്‍ ഹൈക്കോടതി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെടുകയായിരുന്നു.

മൂന്ന് മാസത്തിനകം ഉചിതമായ തീരുമാനം കൈക്കൊള്ളാനും ആവശ്യപ്പെട്ടിരുന്നു.പരാതിക്കാരനായ ദിപിന്‍ ഇടവനയ്ക്ക് ശരിയായ അവസരം ബിശ്വനാഥ് സിന്‍ഹ നല്‍കിയില്ലെന്നാണ് കോടതി വിമര്‍ശിച്ചത്. മുതിര്‍ന്ന ഉദ്യോ?ഗസ്ഥരില്‍ നിന്ന് ഉയര്‍ന്ന അച്ചടക്കവും നീതിപൂര്‍വമായ പെരുമാറ്റവും പ്രതീക്ഷിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല,? കോടതി റിപ്പോര്‍ട്ടില്‍ തീയതി പോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയായിരിക്കെ നടത്തിയ ഹിയറിംഗലാണ് വിമര്‍ശനം.

---------------

Hindusthan Samachar / Sreejith S


Latest News