പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പെട്ട് ഇടതുമുന്നണിയോഗം നീട്ടിവച്ചതിനിടെ ഇന്ന് നടക്കുന്ന എൽഡിഎഫ് സമരത്തിൽ പങ്കെടുക്കാൻ കക്ഷികളെ ക്ഷണിച്ചത് പ്രത്യേകം നൽകിയ കത്തിലൂടെയെന്ന് വിവരം.
Thiruvananthapuram, 30 ജൂലൈ (H.S.) പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പെട്ട് ഇടതുമുന്നണിയോഗം നീട്ടിവച്ചതിനിടെ ഇന്ന് നടക്കുന്ന എൽഡിഎഫ് സമരത്തിൽ പങ്കെടുക്കാൻ കക്ഷികളെ ക്ഷണിച്ചത് പ്രത്യേകം നൽകിയ കത്തിലൂടെയെന്ന് വിവരം. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനാണ് എല്ല
NCP SPLIT IN KERALA


Thiruvananthapuram, 30 ജൂലൈ (H.S.)

പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പെട്ട് ഇടതുമുന്നണിയോഗം നീട്ടിവച്ചതിനിടെ ഇന്ന് നടക്കുന്ന എൽഡിഎഫ് സമരത്തിൽ പങ്കെടുക്കാൻ കക്ഷികളെ ക്ഷണിച്ചത് പ്രത്യേകം നൽകിയ കത്തിലൂടെയെന്ന് വിവരം. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനാണ് എല്ലാ കക്ഷി നേതാക്കൾക്കും കത്ത് നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടുള്ള സമരത്തിനാണ് പ്രത്യേകം കത്ത് നൽകി എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുള്ളത്.

സമരത്തോടും പൊതുവിൽ എതിർപ്പ്നിലവിൽ സർക്കാരിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ചിരിക്കുന്ന സമരത്തോടും ഘടകകക്ഷികൾക്ക് അനുകൂല സമീപനമല്ല ഉള്ളത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നാം മാസത്തിലേക്ക് കടക്കുമ്പോഴുള്ള ഈ സമരം അനാവശ്യമാണെന്ന് പൊതുവെ കക്ഷി നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. എന്നാൽ എൽഡിഎഫ് യോഗം വിളിക്കാത്തതിനാൽ തന്നെ ഈ അഭിപ്രായം തുറന്നുപറയാൻ കക്ഷി നേതാക്കൾക്കായിട്ടില്ല. നിലവിലെ സർക്കാരിനെ പ്രവർത്തിക്കാൻ കുറച്ചുകൂടി സമയം നൽകിയിട്ട് മതിയായിരുന്നു സമരമെന്നാണ് ചില കക്ഷി നേതാക്കൾ അഭിപ്രായപ്പെട്ടത്.

മുന്നണി യോഗം ചേർന്നിട്ട് മാസങ്ങൾ: ഘടകകക്ഷികൾക്ക് അമർഷംനിലവിൽ ഇടതുമുന്നണി യോഗം ചേർന്നിട്ട് മൂന്ന് മാസത്തോളമാകുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഒരു തവണ മാത്രമാണ് യോഗം ചേർന്നത്. ഉപനേതാവ് ആരെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. സിപിഎമ്മും സിപിഐയും ഇക്കാര്യത്തിൽ കടുംപിടിത്തം തുടരുകയാണ്. മുന്നണി യോഗം വിളിക്കാത്തതിൽ ഘടകകക്ഷികളിൽ അമർഷം പുകയുകയാണ്. കോളജ് വിദ്യാർഥികളുടെ രാഷ്ട്രീയ ബോധം പോലും സിപിഎമ്മിനും സിപിഐക്കുമില്ലെന്നും രാജ്യം കത്തുമ്പോൾ ഉപനേതാവ് പദവിക്ക് വേണ്ടിയുള്ള തമ്മിലടിയാണ് നടക്കുന്നതെന്നും എൽഡിഎഫിലെ മുതിർന്ന ഘടകകക്ഷി നേതാവ് വ്യക്തമാക്കി. മുന്നണി യോഗം വിളിക്കാത്തത് ഉപനേതാവ് തർക്കം കൊണ്ടാകാമെന്ന് എൻസിപി (സെക്കുലർ) നേതാവ് തോമസ് കെ തോമസ് പറഞ്ഞു.

എട്ട് കക്ഷികൾക്ക് എംഎൽഎമാരില്ല

എൽഡിഎഫിലെ എട്ട് കക്ഷികൾക്ക് നിലവിൽ എംഎൽഎമാരില്ല. ആകെ സിപിഎം, സിപിഐ, ആർജെഡി എന്നിവർക്ക് മാത്രമാണ് നിയമസഭാ പ്രാതിനിധ്യമുള്ളത്. അതിനിടെ എൽഡിഎഫിലെ ഘടകകക്ഷിയായ എൻസിപിയിൽ പിളർപ്പുണ്ടാവുകയും ചെയ്തിട്ടുണ്ട്. തോമസ് കെ തോമസ്, എകെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എൻസിപി (സെക്കുലർ) രൂപീകരിച്ചാണ് പിളർന്നുമാറിയത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിറ്റിങ് എംഎൽഎമാരായിരുന്ന തോമസും ശശീന്ദ്രനും പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ പി എം സുരേഷ് ബാബുവിനെ എൻസിപി സംസ്ഥാന പ്രസിഡൻ്റായി പ്രഖ്യാപിച്ചതോടെയാണ് പാർട്ടിയിൽ പിളർപ്പുണ്ടായത്. യുഡിഎഫിൽനിന്ന് എൽഡിഎഫിലെത്തിയ കേരള കോൺഗ്രസ് മാണി വിഭാഗവും സംപൂജ്യരാണ്. കഴിഞ്ഞ തവണ അഞ്ച് എംഎൽഎമാരുണ്ടായിരുന്ന ഇവർക്ക് ഇപ്പോൾ ആകെയുള്ളത് ജോസ് കെ മാണിയുടെ രാജ്യസഭാംഗത്വം മാത്രമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News