പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി രൂപീകരിച്ച ലോക കേരള സഭയുടെ അഞ്ച് സമ്മേളനങ്ങൾക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 5.24 കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖ
Thiruvananthapuram, 30 ജൂലൈ (H.S.) പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി രൂപീകരിച്ച ലോക കേരള സഭയുടെ അഞ്ച് സമ്മേളനങ്ങൾക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 5.24 കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖ. കാസർകോട് സ്വദേശി മുഹമ്മദ് അഷറഫിന് നോർക്ക റൂട്ട്സ് നൽകിയ വ
EXPATRIATE WELFARE KERALA


Thiruvananthapuram, 30 ജൂലൈ (H.S.)

പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി രൂപീകരിച്ച ലോക കേരള സഭയുടെ അഞ്ച് സമ്മേളനങ്ങൾക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 5.24 കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖ. കാസർകോട് സ്വദേശി മുഹമ്മദ് അഷറഫിന് നോർക്ക റൂട്ട്സ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് ലോക കേരള സഭയുടെ അഞ്ച് സമ്മേളനങ്ങളും സംഘടിപ്പിച്ചത്.

ലോക കേരള സഭ: തുടക്കം 2018 മുതൽ

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തി കേരളത്തിൻ്റെ വികസനത്തിനായി അവരുടെ ആശയങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താൻ കേരള സർക്കാർ രൂപീകരിച്ച സ്ഥിരം വേദിയായ ലോക കേരള സഭയുടെ തുടക്കം 2018ലാണ്. അതേ വർഷം ജനുവരി 12, 13 തീയതികളിലാണ് സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തിന് പുറത്ത് താമസിക്കുന്നവരെ പ്രതിനിധികളായി നാമനിർദേശം ചെയ്യുന്നതിനായി സർക്കാർ രൂപീകരിച്ച ഒരു സമിതിയാണ് പ്രതിനിധികളെ ക്ഷണിച്ചത്. 351 അംഗങ്ങൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ, 100 പേർ വിദേശത്ത് താമസിക്കുന്നവരും, 42 പേർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, 30 പേർ വിവിധ മേഖലകളിലെ വിദഗ്ധരും, ആറ് പേർ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയവരെയും ജനപ്രതിനിധികളെയും പ്രതിനിധീകരിക്കുന്നവരുമായിരുന്നു.

തുടർന്ന് 2020 മുതൽ 2026 വരെ തുടർച്ചയായി സമ്മേളനങ്ങൾ സംഘടിപ്പിച്ചു.

സമ്മേളനങ്ങളുടെ ചെലവും പങ്കെടുത്ത അംഗങ്ങളും2018 ജനുവരി (ഒന്നാം സമ്മേളനം): 198 പ്രതിനിധികൾ പങ്കെടുത്തു. ചെലവ് - 2.03 കോടി (2,03,21,861).2020 ജനുവരി (രണ്ടാം സമ്മേളനം): 249 പ്രതിനിധികൾ പങ്കെടുത്തു. ചെലവ് - 1.21 കോടി (1,21,68,733).2022 ജൂൺ (മൂന്നാം സമ്മേളനം): 290 പ്രതിനിധികൾ പങ്കെടുത്തു. ചെലവ് - 1.14 കോടി (1,14,49,533).2024 ജൂൺ (നാലാം സമ്മേളനം): 284 പ്രതിനിധികൾ പങ്കെടുത്തു. ചെലവ് - 37.86 ലക്ഷം (37,86,691).2026 ജനുവരി (അഞ്ചാം സമ്മേളനം): 346 പ്രതിനിധികൾ പങ്കെടുത്തു. ചെലവ് - 47.76 ലക്ഷം (47,76,467).

ആദ്യ മൂന്ന് സമ്മേളനങ്ങൾക്ക് കോടികൾ ചെലവിട്ട സ്ഥാനത്ത് നാലും അഞ്ചും സമ്മേളനങ്ങൾക്ക് ചെലവ് കാര്യമായി കുറഞ്ഞു വന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2026ൽ നടന്ന അഞ്ചാം സമ്മേളനത്തിലാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ (346 പേർ) പങ്കെടുത്തത്.

സഭാ സെക്രട്ടേറിയറ്റിൽ എട്ടംഗങ്ങൾ2018ൽ തുടങ്ങിയ ലോക കേരള സഭാ സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി അടക്കം എട്ടംഗങ്ങളാണുള്ളത്. ചീഫ് സെക്രട്ടറിക്ക് പുറമേ നോർക്ക സെക്രട്ടറി, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എംഎ യൂസഫലി, നോർക്ക റൂട്ട്സിൻ്റെ റസിഡൻ്റ് വൈസ് ചെയർമാൻ, കേരള നിയമസഭാ സെക്രട്ടറി, ലോക കേരള സഭയുടെ ഡയറക്ടർ, സംസ്ഥാന പ്ലാനിങ് ബോർഡംഗം, പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ എന്നിങ്ങനെയാണ് അംഗങ്ങളുടെ പട്ടിക.

ലോക കേരള സഭ: വിവാദങ്ങൾതുടക്കം മുതൽ തന്നെ ലോക കേരള സഭ വിവാദങ്ങളാൽ സമ്പന്നമായിരുന്നു. സഭാ നടത്തിപ്പിന് കോടികൾ അനുവദിച്ചത് ധൂർത്താണെന്ന ആരോപണം പല സമ്മേളനങ്ങൾക്ക് മുൻപും പ്രതിപക്ഷം ഉയർത്തിയിരുന്നു. സഭയിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളെ ചില വൻകിട ഹോട്ടലുകളിൽ താമസിപ്പിച്ചതും അവരുടെ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിച്ച തുകയുടെയും കാര്യത്തിൽ വിവാദമുയർന്നിരുന്നു.

ഇതിന് പുറമേ 2022ൽ നടന്ന ലോക കേരള സഭയുടെ സമ്മേളനത്തിൽ വ്യാജ പുരാവസ്തു വ്യാപാരത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി വനിത അനിത പുല്ലയിൽ പങ്കെടുത്തത് രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. സമ്മേളനത്തിൻ്റെ എല്ലാ പതിപ്പുകളെയും പൊതുവെ പിന്തുണച്ചിരുന്ന പ്രതിപക്ഷം, ഇതിനായി സർക്കാർ നടത്തിയ അമിത ചെലവ്, സുതാര്യതയില്ലായ്മ, ലണ്ടനിലും ന്യൂയോർക്കിലും നടന്ന പ്രാദേശിക സമ്മേളനങ്ങൾക്കായി വിദേശത്തുള്ള സഭാ അംഗങ്ങൾ പണം പിരിച്ച നടപടി എന്നിവയെച്ചൊല്ലി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

തുടരണോയെന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാർലോക കേരള സഭ തുടരണോയെന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് നിലവിലെ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സമ്മേളനങ്ങൾ സംഘടിപ്പിക്കാനുള്ള പണം കണ്ടെത്തുകയെന്ന കാര്യം നിലവിൽ പ്രയാസകരമാണെന്നും അദ്ദേഹം അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News