ആശാ വർക്കറുടെ കരുതലിൽ ഒറ്റപ്പാലത്ത് തമിഴ് യുവതിക്ക് വീട്ടിൽ സുഖപ്രസവം.
Palakkad , 30 ജൂലൈ (H.S.) ആശാ വർക്കറുടെ കരുതലിൽ ഒറ്റപ്പാലത്ത് തമിഴ് യുവതിക്ക് വീട്ടിൽ സുഖപ്രസവം. ഈരോട് സ്വദേശിനിയായ 30കാരി ഭുവനേശ്വരിയാണ് കഴിഞ്ഞ ദിവസം പള്ളത്തെ വാടകവീട്ടിൽവച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശാവർക്കറായ 54കാരി നന്ദകുമാരിയാണ് യുവതിക്ക്
TAMIL WOMAN GAVE BIRTH IN HOME


Palakkad , 30 ജൂലൈ (H.S.)

ആശാ വർക്കറുടെ കരുതലിൽ ഒറ്റപ്പാലത്ത് തമിഴ് യുവതിക്ക് വീട്ടിൽ സുഖപ്രസവം. ഈരോട് സ്വദേശിനിയായ 30കാരി ഭുവനേശ്വരിയാണ് കഴിഞ്ഞ ദിവസം പള്ളത്തെ വാടകവീട്ടിൽവച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശാവർക്കറായ 54കാരി നന്ദകുമാരിയാണ് യുവതിക്ക് രക്ഷകയായി പ്രസവ വേദനയുടെ സമയത്ത് പാഞ്ഞെത്തിയത്. ഇപ്പോൾ അമ്മയും കുഞ്ഞും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ ഒറ്റപാലം താലൂക്ക് ആശുപത്രിയിൽ സുഖമായിരിക്കുന്നു.

റെയിൽവേ സ്റ്റേഷന് സമീപം പള്ളം പ്രദേശത്തെ വാടകവീട്ടിലാണ് യുവതിയും കുടുംബവും താമസിച്ചുവരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഈറോഡ് സ്വദേശികളായ ദമ്പതികൾ ഇവിടെ താമസിക്കുന്നു. രണ്ട് ആഴ്ച മുൻപ് യുവതി നാട്ടിലേയ്ക്ക് പോയി. അവിടെ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ യുവതി ട്രെയിൻ മാർഗം യാത്ര ചെയ്ത് ഒറ്റപ്പാലത്ത് തിരിച്ചെത്തി. ഭർത്താവിനോടും ബന്ധുക്കളോടും പറയാതെയാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിൽ എത്തി മണിക്കൂറുകൾ പിന്നിട്ടതോടെ പ്രസവ വേദന തുടങ്ങി.

ബുധനാഴ്ച രാവിലെ പത്തരയോടെ അസഹ്യമായ വേദന തുടങ്ങിയതോടെ യുവതിയുടെ വീടിൻ്റെ സമീപത്തെ ആളുകൾ വിവരം അറിഞ്ഞെത്തി. ആശാവർക്കർ നന്ദകുമാരിയും വീട്ടിലെത്തി കാര്യങ്ങൾ വിലയിരുത്തിയ ശേഷം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. എന്നാൽ 'ആശുപത്രിയിലേയ്ക്ക് പോകണ്ട, അസഹ്യമായ വേദന ഉള്ളതിനാൽ വീട്ടിൽ തന്നെ മതി പ്രസവമെന്നും,' യുവതി പറഞ്ഞു. പിന്നീട് ഒട്ടും സമയെ പാഴാക്കാതെ ധൈര്യം സംഭരിച്ച് ആശാവർക്കർ നന്ദകുമാരി സാഹചര്യത്തെ നേരിട്ടു.

ആദ്യം ഒന്ന് ഭയന്നെങ്കിലും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയും അവർ പകന്ന ആത്മധൈര്യത്തോടെയും യുവതിയുടെ പ്രസവം എടുത്തെന്ന് ആശാവർക്കർ നന്ദകുമാരി പറഞ്ഞു. 'ആദ്യം കുറച്ച് ബുദ്ധിമുട്ട് നേരിട്ടു. പിന്നീട് ധൈര്യം സംഭരിച്ച് സാഹചര്യത്തെ നേരിട്ടു. ഇതിനിടെ അയൽവാസികളെയും തോട്ടക്കര സബ് സെൻ്ററിലെ ജെ പി എച്ച് എൻ രാജിയെയും ഫോണിൽ ബന്ധപ്പെട്ട് ഉടൻ സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. അവർ എത്തും മുൻപ് പ്രസവം കഴിഞ്ഞിരുന്നു,' അവർ കൂട്ടിച്ചേർത്തു.

ഒരു നേഴ്സിൻ്റെ കരുതലോടെയും അമ്മയുടെ വാത്സല്യത്തോടെയും നന്ദകുമാരി ആൺകുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. ജെ പി എച്ച് എൻ രാജി എത്തി അമ്മയും കുഞ്ഞുമായുള്ള പൊക്കൊൾപ്പടി ബന്ധം വേർപ്പെടുത്തി. ഇതിനിടയിൽ സ്ഥലം വാർഡ് മെമ്പർ സജീഷ് കൃഷ്ണനും അയൽവാസികളും ചേർന്ന് ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ആരോഗ്യത്തോടെ തുടർ പ്രസവ ചികിത്സയിൽ കഴിയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News