Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 ജൂലൈ (H.S.)
പിഎസ്സി പരീക്ഷ പേപ്പർ ചോർച്ചയിൽ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി വി ഡി സതീശൻ രാജിവെക്കണമെന്ന് യുവമോർച്ച.
കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ കടക്കൽ കത്തിവെച്ച പി.എസ്.സിക്കെതിരെ യുവമോർച്ചയുടെ ജനകീയ പ്രക്ഷോഭം. ആസൂത്രണ ബോർഡിലെ തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ സിപിഎം അനുഭാവിക്കുവേണ്ടി മൂല്യനിർണയത്തിൽ ഉൾപ്പെടെ ക്രമക്കേട് നടത്തിയ പിഎസ്സിയെ ഇനി കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് വിശ്വാസമില്ല എന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി.മനുപ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.
തങ്ങളുടെ ഇഷ്ടക്കാരൻ ഉത്തരമെഴുതാത്ത 10 ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്താതെ സാധാരണ ഉദ്യോഗാർത്ഥികളുടെ 54 മാർക്കാണ് പി.എസ്.സിയിലെ കള്ളന്മാർ തട്ടിക്കളഞ്ഞത്.
ആലപ്പുഴയിൽ നടന്ന പിഎസ്സി പ്രിലിംസ് പരീക്ഷാ പേപ്പർ ചോർന്ന വിഷയം അതീവ ഗൗരവമായി അന്വേഷിക്കണം എന്നതാണ് യുവമോർച്ചയുടെ നിലപാട്. സ്വതന്ത്രമായ അന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജൻസി കേരളത്തിലെ പി എസ് സി യിലെ അഴിമതികളെ സംബന്ധിച്ച് അന്വേഷിക്കണമെന്നുള്ളതും കേരളത്തിലെ യുവാക്കളുടെ ആവശ്യമാണ്. നാല് ദിവസങ്ങളിലായി നടന്നിരുന്ന പരീക്ഷ രണ്ട് ദിവസമായി ചുരുക്കുകയും രാവിലെയും ഉച്ചയ്ക്കും നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഒരുമിച്ച് സെന്ററുകളിലേക്ക് എത്തിക്കുകയും ചെയ്തതിന്റെ പിന്നിൽ ഗൂഢമായ ലക്ഷ്യം ഉണ്ടോ എന്ന് അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം നടന്ന ആദ്യ പരീക്ഷയിൽ തന്നെ ചോദ്യപേപ്പർ ചോർന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാവണം എന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
പി എസ് സി എന്നത് നേരത്തെ പിണറായി കമ്മീഷൻ ആയിരുന്നു.. എന്നാൽ ഇപ്പോൾ പബ്ലിക് സർവീസ് കമ്മീഷൻ എന്ന പേര് മാറി പിണറായി സതീശൻ കമ്മീഷൻ ആയി എന്നും വി മനു പ്രസാദ് പറഞ്ഞു.. കേരളത്തിൽ യുവജനങ്ങൾക്ക് നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം.. വിഷയത്തിൽ യുവമോർച്ച സമരം ശക്തമാക്കുമെന്നും ഓഗസ്റ്റ് 5 6 7 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തുമെന്നും യുവമോർച്ച വ്യക്തമാക്കി..
പത്രസമ്മേളനത്തിൽ യുവമോർച്ച സംസ്ഥാന ട്രഷറർ റിഷഭ് മോഹൻ, സംസ്ഥാന മീഡിയ കൺവീനർ എസ്.നന്ദു,സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ വിഷ്ണുപ്രകാശ് തിരുവനന്തപുരം സിറ്റി ജില്ലാ ഭാരവാഹി ആകാശ് എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR