Enter your Email Address to subscribe to our newsletters

New delhi, 30 ജൂലൈ (H.S.)
പൊതു പരീക്ഷാ നിയമ ഭേദഗതി ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിനിടെയുണ്ടായ പരാമര്‍ശം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. പേപ്പര്‍ ചോര്‍ച്ച എത്ര നിരപരാധികളെ ബാധിക്കുന്നു, എത്ര രക്ഷിതാക്കളാണ് ആശങ്കാകുലര്‍? നിങ്ങള്‍ ശിക്ഷ വര്‍ധിപ്പിച്ചു, പിഴകള്‍ വര്‍ധിപ്പിച്ചു, ഒരു പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ ഇത് ഒരു പ്രയോജനവും ചെയ്യില്ല എന്നാണ് ഗാര്‍ഗെ പരാമര്‍ശിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി.
''2024 ല്‍ ഞങ്ങള്‍ കര്‍ശനമായ നിയമം ആവശ്യപ്പെട്ടു, പക്ഷേ നിങ്ങള്‍ ഞങ്ങളുടെ അഭ്യര്‍ഥന അവഗണിച്ചു. 2024 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ചുള്ള പ്രശ്നം ഞങ്ങള്‍ ഉന്നയിച്ചു. പക്ഷേ അന്ന് നിങ്ങള്‍ അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് ലഭിക്കില്ല എന്ന് ഭയന്നു. അതിനാല്‍ നിങ്ങള്‍ അത് ഉപേക്ഷിച്ചു. ഇപ്പോള്‍ നിങ്ങള്‍ തിടുക്കത്തില്‍ ഈ പുതിയ നിയമം അവതരിപ്പിക്കുകയാണ്'' - മല്ലികാര്‍ജുന്‍ ഗാര്‍ഗെ വിമര്‍ശിച്ചു.
പേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള വ്യവസ്ഥകള്‍ ഈ ബില്ലില്‍ അടങ്ങിയിട്ടില്ല. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ ബില്‍ അവതരിപ്പിച്ചത്. വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, പ്രധാനമന്ത്രി വിദ്യാഭ്യാസ മന്ത്രി ഭവന്‍ പ്രധാനെ രാജി വെയ്പ്പിക്കാന്‍ നിര്‍ബന്ധിതനായി. ഒരു മാസത്തിലേറെയായി വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ നിങ്ങള്‍ അവരോട് സംസാരിക്കാത്തത് എന്തുകൊണ്ട്? ജൂലൈ 20 ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് സമാധാനപരമായി മാര്‍ച്ച് ചെയ്യുകയായിരുന്നു. പക്ഷേ അവരെ ലാത്തി ചാര്‍ജ്, കണ്ണീര്‍ വാതകം, പെല്ലറ്റ് ഗണ്ണുകള്‍, ഇലക്ട്രിക് ബാരിക്കേഡുകള്‍ എന്നിവ ഉപയോഗിച്ച് നേരിട്ടു. നിങ്ങള്‍ അവര്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചു. നിങ്ങള്‍ അവരുമായി സമാധാനപരമായി ഇടപെട്ടില്ല. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
കൂടാതെ മനുസ്മൃതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലയിടത്തും പഠിപ്പിക്കുന്നു. ജാതീയത പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വരുത്തിയ മാറ്റങ്ങളെ രൂക്ഷമായി വിമര്‍ശിച്ച മല്ലികാര്‍ജുന്‍ ഖാര്‍?ഗെ, പാഠപുസ്തകങ്ങളില്‍ ദലിത് വിരുദ്ധമായ പലകാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
ഖാര്‍?ഗെ കാണിച്ചത് യഥാര്‍ഥ മനുസ്മൃതിയല്ലെന്നും പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. ഇതോടെ ഖാര്‍ഗെയുടെ മനുസ്മൃതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ജെപി നദ്ദ ആവശ്യപ്പെട്ടു. ഭരണ പക്ഷം വലിയ വിമര്‍ശനങ്ങളും ഉന്നയിച്ചു. അത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് ജെപി നദ്ദ സഭയില്‍ തുറന്നടിച്ചു. പിന്നാലെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു.
എന്നാല്‍ രാജ്യസഭയില്‍ അമിത് ഷാക്കെതിരെ മല്ലികാര്‍ജുന്‍ ഖാര്‍?ഗെ വീണ്ടും ആഞ്ഞടിക്കുകയായിരുന്നു. അമിത് ഷായുടെ വായ് തയ്ച്ച് വെച്ചിരിക്കുകയാണോ എന്നാണ് ഖാര്‍?ഗെ പരിഹസിച്ചത്. ജൂലൈ 20ന് നടന്ന വിദ്യാര്‍ഥി വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍ സത്യവും രാജ്യത്തിന് അറിയണമെന്നും അമിത് ഷാ രാജിവെക്കണമെന്നുമാണ് ഖാര്‍?ഗെ സഭയില്‍ ആവശ്യമുന്നയിച്ചു. ഇന്നും അമിത് ഷാ സഭയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S