സര്ക്കാര് വാഗ്ദാനങ്ങളില് അഭിമാനിക്കുന്നു: സോനം വാങ്ചുക്ക്
New delhi, 30 ജൂലൈ (H.S.) ലഡാക്കിലേക്കുള്ള തന്റെ ടെയിന്‍ യാത്രാ അനുഭവങ്ങള്‍ പങ്കിട്ട് കാലാവസ്ഥ പ്രവര്‍ത്തകനായ സോനം വാങ്ചുക്ക്. ഇന്ത്യന്‍ റെയില്‍വേയില്‍ തനിക്ക് അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസില്‍ സഞ്ചരിച്ച സോനം റെയില്‍വേയുടെ അടി
sonam wangchuk


New delhi, 30 ജൂലൈ (H.S.)

ലഡാക്കിലേക്കുള്ള തന്റെ ടെയിന്‍ യാത്രാ അനുഭവങ്ങള്‍ പങ്കിട്ട് കാലാവസ്ഥ പ്രവര്‍ത്തകനായ സോനം വാങ്ചുക്ക്. ഇന്ത്യന്‍ റെയില്‍വേയില്‍ തനിക്ക് അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസില്‍ സഞ്ചരിച്ച സോനം റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇത്രയും മെച്ചപ്പെടുത്തിയ മാനേജ്മെന്റിനെ പ്രശംസിച്ചു. 'ഇന്ത്യന്‍ റെയില്‍വേയില്‍ അഭിമാനിക്കുന്നു ഇന്ത്യന്‍ (സര്‍ക്കാര്‍) വാഗ്ദാനങ്ങളിലും അഭിമാനിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്...' എക്സില്‍ പങ്കിട്ട വീഡിയോയില്‍ വാങ്ചുക്ക് പറഞ്ഞു.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗതാഗത മാര്‍ഗമാണ് റെയില്‍വേയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിക്കും ശ്രീനഗറിനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസിനെയും പ്രശംസിച്ച അദ്ദേഹം യാത്രയെ സുഖകരമെന്നും വിശേഷിപ്പിച്ചു.

അതേസമയം ജന്തര്‍ മന്തറിലെ പ്രതിഷേധത്തെ കുറിച്ചും സോനം വാങ്ചുക്ക് പ്രതികരിച്ചു. വിദ്യാര്‍ഥികളോടുള്ള പ്രതിബദ്ധതകള്‍ സര്‍ക്കാര്‍ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിനിടയാക്കിയ വിദ്യാര്‍ഥികളുടെ ആവശ്യങ്ങളെ കുറിച്ചും സോനം ഓര്‍മിപ്പിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയെയും സ്വാഗതം ചെയ്തു. സിജെപിക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കിയ രേഖാമൂലമുള്ള ഉറപ്പുകള്‍ പാലിക്കണമെന്നും വാങ്ചുക്ക് ആവശ്യപ്പെട്ടു. 'എഫ്ഐആര്‍ ഫയല്‍ ചെയ്യരുത്, യുവാക്കളുടെ വിശ്വാസത്തെ മാനിക്കണം' അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദേശീയ തലസ്ഥാനത്ത് തുടര്‍ന്നിരുന്ന സിജെപി പ്രക്ഷോഭം അവസാനിച്ചത്. നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന് വന്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനാണ് തിരശീല വീണത്. സിജെപി പ്രതിഷേധത്തില്‍ സമ്മര്‍ദത്തിലായ കേന്ദ്ര സര്‍ക്കാര്‍ ഒടുക്കം പാറ്റകളുടെ ആവശ്യാര്‍ഥം വിദ്യാഭ്യാസ മന്ത്രിയെ താഴെയിറക്കിയതോടെയാണ് പ്രതിഷേധം തണുത്തത്.

മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍ടിഎ) പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുക, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക, പ്രസ്ഥാനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കരുത് എന്നീ ആവശ്യങ്ങളായിരുന്നു സിജെപി മുന്നോട്ട് വച്ചത്.

വിദ്യാര്‍ഥികളുടെ എല്ലാ പ്രധാന ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചതിനെ തുടര്‍ന്ന് സിജെപിയുടെ നേതൃത്വത്തില്‍ 36 ദിവസം നീണ്ട പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ ഇതിനായി 26 ദിവസം നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്ക് അത് അവസാനിപ്പിക്കുകയും ചെയ്തു. നിരാഹാരം അവസാനിപ്പിച്ചതിന് പിന്നാലെ ശ്രീനഗറിലേക്ക് അദ്ദേഹം ട്രെയിനില്‍ യാത്ര തിരിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ റെയില്‍വേയെ പ്രശംസിച്ച് വീഡിയോ പങ്കിട്ടത്.

---------------

Hindusthan Samachar / Sreejith S


Latest News