പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ.
Newdelhi, 31 ജൂലൈ (H.S.) പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പ്രതിപക്ഷം സഭയിൽ തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ജനാധിപത്യത്തെ പൂർണമായും നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപ
RAM TEMPLE LAND ISSUE


Newdelhi, 31 ജൂലൈ (H.S.)

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പ്രതിപക്ഷം സഭയിൽ തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ജനാധിപത്യത്തെ പൂർണമായും നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസഭയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അടിയന്തരാവസ്ഥ മോഡിലെന്ന് അധ്യക്ഷൻസഭയുടെ അന്തസ്സ് കെടുത്തുന്ന നടപടികളാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നതെന്ന് ശിവരാജ് സിങ് ചൗഹാൻ കുറ്റപ്പെടുത്തി. അവർക്ക് സഭയിൽ ബഹളമുണ്ടാക്കാൻ മാത്രമാണ് താത്പര്യമെന്നും ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾക്ക് അവർ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ രീതിയിൽ രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു.

പ്രതിപക്ഷം ഇന്നുവരെ അടിയന്തരാവസ്ഥയുടെ മാനസികാവസ്ഥയിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരും തങ്ങളെ കേൾക്കണമെന്ന് ആഗ്രഹിക്കുന്ന അവർ മറ്റാരെയും കേൾക്കാൻ തയ്യാറാകുന്നില്ല. ഇതൊരു സ്വേച്ഛാധിപത്യമാണെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് പ്രതിപക്ഷം യാതൊരു വിലയും നൽകുന്നില്ലെന്നും അധ്യക്ഷൻ കൂട്ടിച്ചേർത്തു. മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള സഹിഷ്ണുത കാണിക്കണമെന്നും, പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ താൻ എപ്പോഴും അവസരം നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചട്ടം 267 തള്ളി

രാവിലെ സഭാ നടപടികൾ ആരംഭിച്ച് രേഖകൾ മേശപ്പുറത്ത് വച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ ഒന്നടങ്കം എഴുന്നേറ്റുനിന്നത്. പിന്നീട് ഖാർഗെയെ സംസാരിക്കാൻ അധ്യക്ഷൻ അനുവദിച്ചെങ്കിലും, ചട്ടം 267 പ്രകാരമുള്ള നോട്ടീസുകളൊന്നും പരിഗണിക്കില്ലെന്ന് അദ്ദേഹം കർശനമായി അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമിയേറ്റെടുക്കലിലെ ക്രമക്കേടുകളും ഫണ്ട് തിരിമറിയും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയിരുന്നത്. ഇതിനുപുറമെ, രാജ്യത്ത് അടുത്തിടെ നടന്ന വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടും സർക്കാരിനെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.

ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യം

ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വരണമെന്നും അവർ ശക്തമായി ആവശ്യപ്പെട്ടു. ജൂലൈ 20ന് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉൾപ്പെടെ ഉപയോഗിച്ച് പൊലീസ് നടത്തിയ അതിക്രമത്തിൽ ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യം. വിഷയത്തിൽ അമിത് ഷാ രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, ശൂന്യവേളയുമായി ആഭ്യന്തര മന്ത്രിക്ക് എന്താണ് ബന്ധമെന്ന് അധ്യക്ഷൻ ചോദിച്ചു. ശൂന്യവേളയിൽ അംഗങ്ങൾക്ക് വിഷയങ്ങൾ ഉന്നയിക്കാൻ അധ്യക്ഷൻ അനുമതി നൽകിയെങ്കിലും, രാമക്ഷേത്രത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ബഹളം തുടർന്നു. സംഭാവന മോഷ്ടാക്കളുടെ സർക്കാർ വാഴില്ലെന്നും, സംഭാവന മോഷ്ടാക്കൾ അധികാരമൊഴിയുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷ എംപിമാർ മുഴക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News