Enter your Email Address to subscribe to our newsletters

Ernakulam , 31 ജൂലൈ (H.S.)
പ്രശസ്ത മലയാളം ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതരായ ഒരു സംഘം കത്തിച്ചു. ഇന്നലെ പുലർച്ചെയോടുകൂടിയാണ് സംഭവം. സംവിധായകൻ്റെ വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന ജീപ്പും വീടിനു സമീപത്തുള്ള കാവും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്. മുഖം മറച്ച് മഴക്കോട്ട് ധരിച്ചെത്തിയ ആളുകൾ വരുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് വിജീഷ് വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഉറക്കത്തിലായിരുന്നതിനാൽ സമീപവാസികൾ പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത് എന്ന് വിജീഷ് പ്രതികരിച്ചു.
ജീപ്പ് കത്തുന്നത് കണ്ട അയൽക്കാർ വിവരം അറിയിച്ചതോടെ വീട്ടുകാരും നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിൻ്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. ജീപ്പും സമീപത്തെ കാവും അക്രമികൾ കത്തിക്കുന്നതിൻ്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ കാണാം. തന്നോട് ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള ശത്രുത ഉള്ളതായി അറിയില്ലെന്നും ആരാണ് ഈ പ്രവർത്തി ചെയ്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം ഊർജിതമായി നടക്കുന്നതായി അറിയാൻ സാധിച്ചു. ആക്രമികൾ ആരാണെന്ന് ഉടൻതന്നെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം വ്യക്തമാക്കി.
അട്ടപ്പാടിയിലെ ജീവിതങ്ങളെ ആസ്പദമാക്കി ഗോത്ര ഭാഷകളിൽ സിനിമ ചെയ്തു പ്രശസ്തനായ സംവിധായകനാണ് വിജീഷ് മണി. വിവിധ ഗോത്ര ഭാഷകളിൽ അദ്ദേഹം സിനിമകൾ ചെയ്തും ശ്രദ്ദയനായി. 'അട്ടപ്പാടി ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ്' എന്ന ഡോക്യൂ ഫിക്ഷൻ ചിത്രമാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്ത് പുറത്തിറങ്ങിയത്. ഇരുള, കുറുമ്പ, മുഡുഗ ഭാഷകളിൽ അദ്ദേഹം സിനിമകൾ ചെയ്തു. വിജീഷ് മണി സംവിധാനം ചെയ്ത അവസാനം പുറത്തിറങ്ങിയ ഡോക്ടർ ഫിക്ഷൻ ഫിലിം നിർമ്മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷൻസാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR