അയോധ്യയില് തട്ടിപ്പ് തടയാന് കര്ശന നിരീക്ഷണം; എല്ലാം ഇനി ക്യാമറ നിരീക്ഷണത്തില്
Ayodhya, 31 ജൂലൈ (H.S.) അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവന തട്ടിപ്പിനെ തുടര്‍ന്ന് നീരീക്ഷണം കര്‍ശനമാക്കി. ഭക്തര്‍ നല്‍കുന്ന സംഭാവനകളിലാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിരീക്ഷണം കടുപ്പിച്ചത്. ക്ഷേത്രത്തിലെ വഴിപാടുകളുടെ മോഷണം സംബന്ധിച്
Ayodhya Drone camera destroyed on the way to Ram temple


Ayodhya, 31 ജൂലൈ (H.S.)

അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവന തട്ടിപ്പിനെ തുടര്‍ന്ന് നീരീക്ഷണം കര്‍ശനമാക്കി. ഭക്തര്‍ നല്‍കുന്ന സംഭാവനകളിലാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിരീക്ഷണം കടുപ്പിച്ചത്. ക്ഷേത്രത്തിലെ വഴിപാടുകളുടെ മോഷണം സംബന്ധിച്ച അന്വേഷണത്തിനിടെ, സുതാര്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഭാവന ശേഖരണത്തിന്റെയും എണ്ണലിന്റെയും ഓരോ ഘട്ടവും വീഡിയോയില്‍ പകര്‍ത്താന്‍ തീരുമാനിച്ചു.

ജൂലൈ 25 മുതല്‍ പുതിയ സംവിധാനം നിലവിലുണ്ടെന്ന് ട്രസ്റ്റി മഹന്ത് ദിനേന്ദ്ര ദാസ് പറഞ്ഞു. എണ്ണല്‍ മുറിയില്‍ നിന്ന് ഒഴിഞ്ഞ പെട്ടികള്‍ നീക്കം ചെയ്യുന്നത് മുതല്‍ അവ കൊണ്ടുപോകല്‍, പൂരിപ്പിക്കല്‍, സീല്‍ ചെയ്യല്‍, തിരികെ നല്‍കല്‍ എന്നിവ വരെയുള്ള സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ മുഴുവന്‍ ശൃംഖലയും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ട്രസ്റ്റി കൂട്ടിച്ചേര്‍ത്തു.

ഇതിനായി എട്ട് അംഗ നിരീക്ഷണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 360 ഡിഗ്രി ക്യാമറകള്‍ വഴി ഈ പ്രക്രിയ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഏകദേശം 40 സംഭാവനപ്പെട്ടികള്‍ ഇപ്പോള്‍ ഒറ്റയടിക്ക് പകരം വ്യത്യസ്ത ദിവസങ്ങളില്‍ എണ്ണിത്തീര്‍ക്കുന്നുവെന്ന് ദാസ് പറഞ്ഞു. ഒരു സംഭാവനപ്പെട്ടി കാലിയാക്കുന്നതിനുമുന്‍പ്, എണ്ണല്‍ മുറിയില്‍ നിന്ന് ഒരു ഒഴിഞ്ഞ പെട്ടി എടുക്കുന്നതും അതില്‍ വഴിപാടുകള്‍ നിക്ഷേപിക്കുന്നതും ശേഷം സീല്‍ ചെയ്ത പെട്ടി എണ്ണല്‍ മുറിയിലേക്ക് തിരികെ കൊണ്ടുവരുന്നതും വീഡിയോയില്‍ പകര്‍ത്തുമെന്ന് മഹന്ത് ദിനേന്ദ്ര ദാസ് വ്യക്തമാക്കി. രണ്ട് ബാങ്ക് ജീവനക്കാര്‍, രണ്ട് ട്രസ്റ്റ് പ്രതിനിധികള്‍, രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റ് നിയുക്ത ജീവനക്കാര്‍ എന്നിവരടങ്ങുന്നതാണ് ഈ മോണിറ്ററിങ് സംഘം. സംഭാവന നിറച്ച പെട്ടി എണ്ണല്‍ മുറിയിലെത്തിയ ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ അത് സീല്‍ ചെയ്യുന്നു. ഇത് പ്രക്രിയ കൂടുതല്‍ വിശ്വസനീയമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമ മന്ദിറില്‍ ഒരു രൂപപോലും നഷ്ടപ്പെടാന്‍ പാടില്ല. എല്ലാം സുരക്ഷിതമാണെന്ന് ദാസ് ഉറപ്പുനല്‍കി. ആവശ്യമുള്ളിടത്തെല്ലാം ട്രസ്റ്റ് ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നത് തുടര്‍ന്നു പോരുന്നു. ഭരണകൂടം കര്‍ശനമായാല്‍ മോഷണം സ്വയം അവസാനിക്കുമെന്നും ദാസ് ചൂണ്ടിക്കാട്ടി. സുരക്ഷയുടെ ഭാഗമായി എണ്ണല്‍ മുറികള്‍ക്കുള്ളില്‍ കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ട്രസ്റ്റിനുള്ളിലെ സമീപകാല മാറ്റങ്ങളെക്കുറിച്ച് ട്രസ്റ്റ് യോഗത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും എല്ലാവര്‍ക്കും സ്വീകാര്യമാകും. പവിത്രമായ മാസത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജൂല ഉത്സവ് ഉള്‍പ്പെടെയുള്ള മതപരമായ പാരമ്പര്യങ്ങള്‍ മുന്‍പത്തെപ്പോലെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രത്തില്‍ സംഭാവനകള്‍ മോഷ്ടിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്നതിനെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആരംഭിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുന്നത്. കേസില്‍ നിരവധി പ്രതികളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വിവാദം ക്ഷേത്ര ട്രസ്റ്റിനുള്ളിലും പല വിധത്തിലുമുള്ള മാറ്റങ്ങള്‍ക്ക് കാരണമായി. വിഷയം പുറത്തുവന്നതോടെ ചമ്പത് റായ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News