Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ജൂലൈ (H.S.)
തിരുവനന്തപുരം : പബ്ലിക് സർവീസ് കമ്മീഷന്മേലുള്ള ജനങ്ങളുടെ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ട സാഹചര്യത്തിൽ പി എസ് സി പിരിച്ചുവിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്.
പിണറായി സർക്കാരിന്റെ കാലത്ത് പിഎസ്‌സിയിൽ നടന്ന എല്ലാ ക്രമക്കേടുകളെക്കുറിച്ചും സിബിഐ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാവണമെന്നും കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഡൽഹിയിൽ പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയ്ത ഇടത് വലത് നേതാക്കൾ കേരളത്തിലെ പി എസ് സി വിഷയത്തിൽ മൗനത്തിലാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു മാസമായി സമരം ചെയ്യുന്ന ഉദ്യോഗർത്ഥികളെ ഇവർ കാണുന്നില്ല.
പിഎസ്‌സിയെ മാർക്സിസ്റ്റ് പാർട്ടി കഴിഞ്ഞ പത്ത് വർഷത്തെ ഭടൻ കൊണ്ട് സമ്പൂർണ്ണമായും നശിപ്പിച്ചിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളിൽ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റിയത് പോലെ, പിഎസ്‌സിയിലും മാർക്സിസ്റ്റ് പാർട്ടി തങ്ങളുടെ കേഡർമാരെയും നേതാക്കളുടെ ബന്ധുക്കളെയും നിയമവിരുദ്ധമായി നിയമിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻപ് പിഎസ്‌സി ക്രമക്കേടുകൾക്കെതിരെ നിയമസഭയിൽ സംസാരിച്ചിരുന്നുവെങ്കിലും ഇപ്പോൾ മൗനം പാലിക്കുകയാണ്. പിണറായി വിജയനും വി ഡി സതീശനും തമ്മിൽ നേരത്തെ ചില അന്തർധാരകൾ ഉണ്ടായിരുന്നു. കസേരയിൽ മാറ്റം സംഭവിച്ചെങ്കിലും ആ അന്തർധാര ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റവും ഒടുവിൽ നടന്നിട്ടുള്ള ക്രമക്കേടുകളെ കുറിച്ച് മാത്രമാണ്. ആക്രമക്കേടുകൾ മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. വ്യാപകമായ സാമ്പത്തിക ഇടപാടുകൾ മാർക്സിസ്റ്റ് പാർട്ടിയും ഡിവൈഎഫ്ഐയും ഇതിൻറെ പേരിൽ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. കഴിഞ്ഞ 10 വർഷത്തെ എല്ലാ നിയമനങ്ങളും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S