നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസിലെ കെട്ടിടത്തിനുള്ളിൽ മുകളിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു.
Alappuzha , 04 ജൂലൈ (H.S.) നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസിലെ കെട്ടിടത്തിനുള്ളിൽ മുകളിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.
CHERTHALA TALUK OFFICE


Alappuzha , 04 ജൂലൈ (H.S.)

നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസിലെ കെട്ടിടത്തിനുള്ളിൽ മുകളിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. താലൂക്ക് ഓഫീസിൽ ലാൻ്റ് റവന്യൂ തഹസിൽദാരുടെ കീഴിലുള്ളഹൗസിങ് സെക്ഷനിലുള്ളിലാണ് കമ്പ്യൂട്ടറിന്റെ മുകളിൽ അടക്കം കോൺക്രീറ്റ് പാളികൾ അടർന്നുവീണത്. ഓഫീസിലേക്ക് ജീവനക്കാരും പൊതുജനങ്ങളും എത്തിത്തുടങ്ങുന്ന സമയമായിരുന്നു ഇത്. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.

കെട്ടിടത്തിന്റെ ഭിത്തികളിലും മേൽക്കൂരയിലും പലയിടത്തും വിള്ളലുകൾ കാണാം. മിക്ക ഭാഗങ്ങളും അടർന്ന് വീഴാറായ നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കെട്ടിടം ജീർണിച്ചതിന് കാരണമെന്ന് ആക്ഷേപമുണ്ട്. മഴക്കാലം ശക്തമായതോടെ കെട്ടിടത്തിന്റെ സ്ഥിതി കൂടുതൽ വഷളായി.

ഭൂമി സംബന്ധമായ രേഖകൾക്കും അനുബന്ധ ഇടപാടുകൾക്കുമായി ദിവസവും നൂറുകണക്കിന് ആളുകളാണ് ഹൗസിംഗ് സെക്ഷനിൽ എത്തുന്നത്. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയായ ഈ കെട്ടിടത്തിന് പകരം സുരക്ഷിതമായ സംവിധാനം ഒരുക്കണമെന്നും അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും ആവശ്യപ്പെട്ട് ശക്തമായ ജനരോഷം ഉയരുന്നുണ്ട്.

മഴക്കാലമായതോടെ പല സര്ക്കാര് കെട്ടിടങ്ങളും വലിയ സുരക്ഷിതത്വ ഭീഷണി ഉയര്ത്തുന്നുണ്ട്. വിദ്യാലയങ്ങള് അടക്കമുള്ളവ ഇതില് പെടുന്നു. അധികൃതര് അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ട വിഷയമാണിത്.

അനക്സ് നിർമ്മാണത്തിന് നടപടികൾ പുരോഗമിക്കുന്നു: പി. പ്രസാദ് എംഎൽഎ

താലൂക്ക് ഓഫീസ് അനക്സ് നിർമ്മാണത്തിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് പി. പ്രസാദ് എംഎൽഎ അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചതാണ് പദ്ധതി. എന്നാൽ കെട്ടിടത്തിന്റെ ഡിസൈനിൽ ചില തിരുത്തലുകൾ വന്നതിനാൽ നിർമ്മാണം വൈകുകയായിരുന്നു. ഇത് പൂർത്തിയയാൽ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. ഇതിനായി അടുത്ത ദിവസം എംഎൽഎയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള അതേ സ്ഥലത്ത് തന്നെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. തെക്കോട്ട് ദർശനമായാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിന് ആകെ 11.5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ഏഴ് കോടി രൂപ നവകേരള സദസ്സ് ഫണ്ടിൽ നിന്നും ബാക്കി 4.5 കോടി രൂപ 2011-ലെ ബജറ്റിൽ അനുവദിച്ച തുകയുമാണ്. മുമ്പ് 4.5 കോടി രൂപ മാത്രമായിരുന്നതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. അഡീഷണൽ ഫണ്ട് ലഭിച്ചതോടെയാണ് നിർമ്മാണം സാധ്യമായതെന്നും പി.പ്രസാദ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News