Enter your Email Address to subscribe to our newsletters

Thiruvananthapuram , 04 ജൂലൈ (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപയിലും ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് തവണയായി കുത്തനെ ഉയർന്ന സ്വർണവിലയിലാണ് ഇപ്പോൾ നേരിയ ഇടിവുണ്ടായിരിക്കുന്നത്.
ഇന്നലെ പവന് 1,07,800 രൂപയിലും ഗ്രാമിന് 13,475 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വർണത്തിൻ്റെ തുടർച്ചയായ വിലവർധനയ്ക്കിടെയുണ്ടായ ഈ മാറ്റം സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വിവാഹ ആവശ്യങ്ങൾക്കും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനുമായി ധാരാളം പേർ മുൻകൂട്ടി സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനാൽ വില കുറഞ്ഞ സമയത്ത് കൂടുതൽ ആളുകൾ വിപണിയിലേക്ക് എത്താറുണ്ട്.
മറ്റ് നിരക്കുകൾ
വിവിധ കാരറ്റ് സ്വർണത്തിനും സംസ്ഥാനത്ത് വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,055 രൂപയും പവന് 160 രൂപ കുറഞ്ഞ് 88,440 രൂപയിലുമെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,610 രൂപയും പവന് 120 രൂപ കുറഞ്ഞ് 68,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,550 രൂപയും പവന് 120 രൂപ കുറഞ്ഞ് 44,400 രൂപയുമാണ് വിപണിയിലെ വില. സ്വർണത്തിൻ്റെ അടിസ്ഥാന വിലയോടൊപ്പം പണിക്കൂലിയും ചേർത്താണ് വിൽപന നടക്കുന്നത്. ഇതിനുപുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ഉപഭോക്താക്കൾ നൽകണം. ആഭരണങ്ങളുടെ ഡിസൈൻ അടിസ്ഥാനമാക്കി പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും.
സ്വർണത്തെ ഏറ്റവും മികച്ചതും അപകടസാധ്യത ഇല്ലാത്തതുമായ സുരക്ഷിത നിക്ഷേപമാണ്. വിപണിയിലെ അതിവേഗത്തിലുള്ള മാറ്റങ്ങൾ നിക്ഷേപകർ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ട്. മറ്റ് ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് മികച്ച ലാഭം നൽകാൻ സ്വർണത്തിന് കഴിയുന്നുണ്ട് എന്നതും പ്രത്യേകതയാണ്.
ഇത് ആഭ്യന്തര വിപണിയിലും സ്വർണത്തിൻ്റെ ആവശ്യകത വർധനയ്ക്ക് കാരണമാകുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും വിപണിയെ നേരിട്ട് ബാധിച്ചു. അതിനാൽ വരും ദിവസങ്ങളിലും സ്വർണ വില ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും രാജ്യാന്തര തലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. പണപ്പെരുപ്പം നേരിടാനുള്ള മികച്ച ഉപാധിയായി നിക്ഷേപകർ സ്വർണത്തെ കാണുന്നതിനാൽ വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയും വിപണിയിലുണ്ട്. വരാനിരിക്കുന്ന വിവാഹ സീസൺ കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിലെ പ്രാദേശിക വിപണിയിൽ ആവശ്യക്കാർ ഇനിയും വർധിക്കാനാണ് സാധ്യതയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR