ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
Kasaragod , 04 ജൂലൈ (H.S.) ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂനമർദം തീരത്തേക്ക് കയറുന്ന സമയത്ത് കേരളത്തിൽ താല്ക്കാലികമായി മഴ കുറയുമെങ്കിലും, ഇത് വടക്ക്- പടിഞ്ഞാറ് ദിശ
Weather update


Kasaragod , 04 ജൂലൈ (H.S.)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂനമർദം തീരത്തേക്ക് കയറുന്ന സമയത്ത് കേരളത്തിൽ താല്ക്കാലികമായി മഴ കുറയുമെങ്കിലും, ഇത് വടക്ക്- പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കേരളത്തോട് അടുക്കുന്നതോടെ സംസ്ഥാനത്ത് മഴ വീണ്ടും കനക്കും. ഇന്ന് ഉച്ചയ്ക്ക് മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും വൈകിട്ട് മുതൽ വീണ്ടും സജീവമായി തുടങ്ങും.

നിലവിൽ കേരളത്തിൽ കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും ഒഴുക്കിൽ 27 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും യെല്ലോ അലെർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ അല്പം മഴ കുറയും. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെ യെലോ അലെർട്ട് മുന്നറിയിപ്പ് നൽകി. 6ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സമയം ന്യൂന മർദം കേരളത്തോട് അടുക്കുന്നതുകൊണ്ട് ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7 ന് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലെർട്ട് മുന്നറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലzർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് അലർട്ട്

06/07/2026: കണ്ണൂർ, കാസര്കോട്

07/07/2026: കോഴിക്കോട്, കണ്ണൂർ, കാസര്കോട്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഞ്ഞ അലെർട്ട്

04/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട്

05/07/2026: കോഴിക്കോട്, കണ്ണൂർ, കാസര്കോട്

06/07/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

07/07/2026: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

08/07/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ന്യൂനമർദം കേരളത്തോട് അടുക്കുന്ന ജൂലൈ 6, 7 തീയതികളിൽ വടക്കൻ കേരളത്തിൽ വലിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News