ഒന്പതാം ക്ലാസ് വിദ്യാര്ഥിനിയെ സഹപാഠികളും സ്കൂളിന് പുറത്തുനിന്നുള്ളവരും പീഡനത്തിനിരയാക്കിയെന്ന് പരാതി.
Pathanamthitta , 04 ജൂലൈ (H.S.) ഒന്പതാം ക്ലാസ് വിദ്യാര്ഥിനിയെ സഹപാഠികളും സ്കൂളിന് പുറത്തുനിന്നുള്ളവരും പീഡനത്തിനിരയാക്കിയെന്ന് പരാതി. പെണ്കുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഹപാഠികളായ പ്രായപൂർത്തിയാകത്ത നാല് ആണ്കുട്ടികളാണ് പെൺകുട്ടിയെ പ
SCHOOL SEXUAL ASSULT


Pathanamthitta , 04 ജൂലൈ (H.S.)

ഒന്പതാം ക്ലാസ് വിദ്യാര്ഥിനിയെ സഹപാഠികളും സ്കൂളിന് പുറത്തുനിന്നുള്ളവരും പീഡനത്തിനിരയാക്കിയെന്ന് പരാതി. പെണ്കുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഹപാഠികളായ പ്രായപൂർത്തിയാകത്ത നാല് ആണ്കുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് മൊഴി. പ്രായപൂർത്തിയാകാത്ത സഹപാഠിയായ പെൺകുട്ടി പീഡനത്തിന് ഒത്താശ നൽകിയെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ നിന്നുള്ളവരാണ് പ്രതികൾ.

സംഭവത്തിൽ ഒരു പെണ്കുട്ടി ഉള്പ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്താണ് കൂടൽ പൊലീസിൻ്റെ അന്വേഷണം. സ്കൂളിലെ കൗണ്സിലിങിലാണ് കുട്ടി പീഡനം നടന്ന വിവരം വെളിപ്പെടുത്തിയത്. കൗണ്സിലിങിനെ തുടർന്ന് വിവരം സ്കൂള് അധികൃതര് പൊലീസിനെയും ശിശുക്ഷേമ സമിതിയെയും അറിയിക്കുകയായിരുന്നു.

കുറച്ചു ദിവസം മുൻപാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പൊലീസ് അതീവ രഹസ്യമായി വിഷയം അന്വേഷിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത് എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. സ്കൂളിന് അടുത്തു വച്ചും കേസില് ഉള്പ്പെട്ട പെണ്കുട്ടിയുടെ വീട്ടില് വച്ചും പ്രതികള് പീഡിപ്പിച്ചു എന്നാണ് പരാതി. പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു എന്നും ഇവരെ കണ്ടാലറിയാമെന്നും പെണ്കുട്ടി മൊഴി നൽകി. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പെണ്കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാതെക്കുമെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷക്കുന്നത്.

കുട്ടികളുടെ സംരക്ഷണത്തിനായി പോക്സോ

കുട്ടികൾക്കെൾതിരെ വർധിച്ചുവരുന്ന ലൈംഗിക പീഡനങ്ങൾ തടയുന്നതിനും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുന്നതിനും 1989 ലെ കുട്ടികളുടെ അവകാശ ഉടമ്പടി (പോക്സൊ) ലക്ഷ്യം വെക്കുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ലിംഗഭേദമില്ലാതെ നടപ്പാക്കുന്നതിനും നിയമ നടത്തിപ്പിലുടനീളം ബാല സൗഹൃദമായ നടപടിക്രമങ്ങളും ഉൾക്കൊള്ളിച്ചാണ് ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012 (പോക്സോ ആക്റ്റ് 2012) പാസാക്കിയത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണിക്കുക, അവരെ ഉപയോഗിച്ച് അശ്ലീല ചിത്രം നിർമ്മിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, കൂടാതെ അത്തരം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുക, പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുക, കേസിൻ്റെ അന്വുംവേഷണവും വിചാരണയും ബാല സൗഹാർദപരമക്കുക, കുട്ടികളുടെ പുനരധിവാസം, ശാരീരിക, മാനസിക, ആരോഗ്യം, സാമൂഹിക വികാസത്തിനുവേണ്ടി കുട്ടികളുടെ ഉത്തമ താൽപര്യം മുൻനിർത്തി നടപടികൾ സ്വീകരിക്കുക എന്നിവയാണ് പോക്സൊ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News