ബെംഗളൂരുവില് നിന്നുള്ള ഈ വന്ദേഭാരത് സര്വ്വീസുകളുടെ സമയം മാറും
Banglore , 04 ജൂലൈ (H.S.) ബെംഗളൂരുവില് നിന്ന് സർവീസ് നടത്തുന്ന കലബുറഗി, ബെലഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ബേസ് സ്റ്റേഷൻ യശ്വന്ത്പൂരിലേക്ക് മാറ്റാനൊരുങ്ങി റെയില്വെ. സാങ്കേതിക കാരണങ്ങളാലും സൗകര്യപ്രദവുമാക്കുന്നതിനാണ് മാറ്റമെന്ന് റെയില്വെ
Vande Bharat train


Banglore , 04 ജൂലൈ (H.S.)

ബെംഗളൂരുവില് നിന്ന് സർവീസ് നടത്തുന്ന കലബുറഗി, ബെലഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ബേസ് സ്റ്റേഷൻ യശ്വന്ത്പൂരിലേക്ക് മാറ്റാനൊരുങ്ങി റെയില്വെ.

സാങ്കേതിക കാരണങ്ങളാലും സൗകര്യപ്രദവുമാക്കുന്നതിനാണ് മാറ്റമെന്ന് റെയില്വെ അറിയിച്ചു. ഓഗസ്റ്റ് മുതലായിരിക്കും പുതിയ മാറ്റം. നിലവില് എസ്എംവിടി ബെംഗളൂരു (ബയ്യപ്പനഹള്ളി), കെഎസ്ആർ ബെംഗളൂരു (മജസ്റ്റിക്) സ്റ്റേഷനുകളില് നിന്നാണ് ഈ ട്രെയിൻ പുറപ്പെടുന്നത്. റെയില്വേ ബോർഡിന്റെ അനുമതി ലഭിച്ചാല് ഓഗസ്റ്റ് ആദ്യ ആദ്യ ആഴ്ച മുതല് പുതിയ സമയക്രമം നിലവില് വരും.

പുതിയ നിർദ്ദേശപ്രകാരം ആഴ്ചയില് ആറുദിവസവും ഉച്ചയ്ക്ക് 2.40-ന് എസ്എംവിടിയില് നിന്ന് പുറപ്പെട്ടിരുന്ന കലബുറഗി വന്ദേഭാരത് അതേസമയത്ത് ഇനി യശ്വന്ത്പൂരില് നിന്ന് യാത്ര തിരിക്കും. നിലവില് ഉച്ചയ്ക്ക് 2.20-ന് കെഎസ്ആർ ബെംഗളൂരുവില് നിന്ന് പുറപ്പെടുന്ന ബെലഗാവി വന്ദേഭാരത്, പുതിയ മാറ്റം വരുന്നതോടെ 12 മിനിറ്റ് വൈകി 2.32-നായിരിക്കും യശ്വന്ത്പൂരില് നിന്ന് പുറപ്പെടുക.

മടക്ക സർവീസുകളുടെ സമയത്തിലും മാറ്റമുണ്ടാകും. കലബുറഗിയില് നിന്നുള്ള വന്ദേഭാരത് നിലവിലെ സമയത്തേക്കാള് 20 മിനിറ്റ് വൈകി ഉച്ചയ്ക്ക് 2.10-ന് യശ്വന്ത്പൂരിലെത്തും. നിലവില് ഇത് 1.50-നാണ് എസ്എംവിടിയില് എത്തിയിരുന്നത്. ബെലഗാവിയില് നിന്നുള്ള വന്ദേഭാരതും നിലവിലെ സമയമായ 1.50-ന് പകരം 20 മിനിറ്റ് വൈകി ഉച്ചയ്ക്ക് 2.10-നായിരിക്കും യശ്വന്ത്പൂരില് സർവീസ് അവസാനിപ്പിക്കുക.

രണ്ട് ട്രെയിനുകളുടെയും കോച്ചുകള് ഒന്നിച്ച് ചേർത്ത് സർവീസ് നടത്തുന്നതിന് വേണ്ടിയാണ് റെയില്വേ ഈ മാറ്റം നടത്തുന്നത്. നിലവില് രണ്ട് ട്രെയിനുകള്ക്കും പ്രത്യേകം കോച്ചുകളാണ് ഉപയോഗിക്കുന്നത്. എന്നാല് പുതിയ സമയക്രമം വരുന്നതോടെ ഇവ പരസ്പരം പങ്കിട്ട് ഉപയോഗിക്കും.

അതേസമയം, രണ്ട് പ്രധാന സർവീസുകള് യശ്വന്ത്പൂരിലേക്ക് മാറ്റുന്നത് നിലവില് ഇവിടെ നിന്ന് സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകളുടെ സമയക്രമത്തേയും ബാധിക്കും. ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന കാച്ചിഗുഡ-യശ്വന്ത്പൂർ വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തിലായിരിക്കും പ്രധാനമായും മാറ്റം വരാൻ സാധ്യത.

കർണാടകയില് ഏറ്റവും കുറവ് ആളുകള് യാത്ര ചെയ്യുന്ന രണ്ട് വന്ദേഭാരത് സർവീസുകളാണ് ബെലഗാവിയും കലബുറഗിയും. റെയില്വേയുടെ കണക്കുകള് പ്രകാരം ബെലഗാവിയില് നിന്നുള്ള സർവീസിലാണ് ഏറ്റവും കുറവ് ബുക്കിംഗ് നടക്കുന്നത്. വെറും 64.3 ശതമാനം മാത്രം. 2025 ഓഗസ്റ്റ് മുതല് 2026 ഏപ്രില് വരെയുള്ള കാലയളവില് 8.9 കോടി രൂപ മാത്രമാണ് ഈ സർവീസില് നിന്ന് വരുമാനമായി ലഭിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News