വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിന് മാത്രമായി നൽകി സർക്കാർ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.
Kannur , 04 ജൂലൈ (H.S.) വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിന് മാത്രമായി നൽകി സർക്കാർ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഓഹരി കൈമാറ്റം പൊതുതാൽപര്യത്തിന് എതിരാണെന്നും ഓഹരി കൈമാറ്റം സർക്ക
VIZHINJAM PORT ADANI GROUP SHARE


Kannur , 04 ജൂലൈ (H.S.)

വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിന് മാത്രമായി നൽകി സർക്കാർ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഓഹരി കൈമാറ്റം പൊതുതാൽപര്യത്തിന് എതിരാണെന്നും ഓഹരി കൈമാറ്റം സർക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികൾക്കും പിണറായി ഇതു സംബന്ധിച്ച് കത്ത് അയക്കുകയും ചെയ്തു. സെബിയെ പോലും ഓഹരി കൈമാറ്റം അറിയിച്ചിട്ടില്ല. അദാനി ഗ്രൂപ്പിനെ സഹായിക്കാൻ സർക്കാർ വഴിവിട്ട സഹായം നൽകുന്നുണ്ടോ എന്നതാണ് ഇനി അറിയാനുള്ളതെന്നും പിണറായി വിജയൻ വ്യക്തമാക്കി. തുറമുഖം കൈകാര്യം ചെയ്യുന്ന വകുപ്പ് മാത്രമല്ല നിയമ വകുപ്പ്, ധനകാര്യ വകുപ്പ് തുടങ്ങിയവയും ഇടപാടുകള് പരിശോധിക്കേണ്ടി വരും. എന്നാൽ അവയൊക്കെ മുഖ്യമന്ത്രി ആണ് കൈകാര്യം ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ഗുരുതരമായ കരാർ ലംഘനം നടന്നിട്ടുണ്ട്. അങ്ങനെ ഉണ്ടായിട്ടും നിയമോപദേശം തേടാനോ നിയമ നടപടി സ്വീകരിക്കാനോ സർക്കാർ തയാറാവുന്നില്ല. കേരളീയരുടെ താല്പര്യം സംരക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. കേരളത്തിൽ അദാനി ഗ്രൂപ്പിന് കോൺഗ്രസ് വഴിവിട്ട സഹായം നൽകിയെന്ന ആക്ഷേപവും പിണറായി വിജയൻ ഉയർത്തി.

അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എംഎസ്സിക്ക് കൈമാറുന്ന വിവരം ജൂൺ 30നാണ് പുറത്ത് വന്നത്. 29ന് അദാനി ഗ്രൂപ്പ് സെബിക്ക് ഓഹരി കൈമാറ്റത്തിന് കത്ത് നൽകിയിട്ടുണ്ട്. വിവരം പുറത്ത് വന്നയുടനെ നിയമസഭയിൽ പ്രശ്നം പ്രത്യേകമായി ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി പറഞ്ഞത്, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ്. കരാറിലെ നഗ്നമായ ലംഘനം നടന്നിട്ട് മുഖ്യമന്ത്രിയും സർക്കാരും അറിഞ്ഞിട്ടില്ല എന്ന് പറയുന്നു.

മുഖ്യമന്ത്രിയാണ് നിയമ വകുപ്പും തുറമുഖം ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി സമീപിച്ചത്. ഗുരുതരമായ കരാർ ലംഘനാണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാർ സെബിയെ സമീപിക്കണം. നിയമോപദേശം തേടിയിട്ടുമില്ല. ഒരുതരം ദുരൂഹത ഇതിനകത്ത് കാണാൻ കഴിയും. സംസ്ഥാന സർക്കാരിന് ഒരു വിലയും കൽപ്പിക്കാതെ ഒരു കമ്പനിക്ക് തോന്നുന്ന പോലെ കാര്യങ്ങൾ ചെയ്യാൻ കഴിയുമോ. എവിടെ നിന്നാണ് അവർക്ക് ഈ ധൈര്യം ലഭിച്ചത്. വിഴിഞ്ഞം പോർട്ട് സംസ്ഥാനത്തിന്റെ വളരെ പ്രധാനപ്പെട്ട സ്വപ്ന പദ്ധതിയാണ്. അതിൽ സംസ്ഥാന സർക്കാർ പണം നിക്ഷേപിച്ചിട്ടുണ്ട്. അത് ജനങ്ങളുടെ നികുതിപ്പണമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News