വടക്കൻ കേരളത്തിന് മുകളിൽ ന്യൂന മർദ പാത്തി; നാളെ അതി ശക്തമായ മഴയ്ക്ക് സാധ്യത
Kasaragod , 05 ജൂലൈ (H.S.) ന്യൂന മർദം തീവ്ര ന്യൂനമർദമായി വടക്ക് പടിഞ്ഞാറ് ഭാഗത്ത് നീങ്ങി തീരം തൊടുന്നു. ഇന്ന് വൈകിട്ടോടെ വടക്കൻ ഒഡീഷ തീരത്തു ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാണ് സാധ്യതയെന്നു കാലാവസ്ഥ നിരീക
Weather update


Kasaragod , 05 ജൂലൈ (H.S.)

ന്യൂന മർദം തീവ്ര ന്യൂനമർദമായി വടക്ക് പടിഞ്ഞാറ് ഭാഗത്ത് നീങ്ങി തീരം തൊടുന്നു. ഇന്ന് വൈകിട്ടോടെ വടക്കൻ ഒഡീഷ തീരത്തു ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാണ് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. തീവ്ര ന്യൂന മർദം വടക്ക് പടിഞ്ഞാറു ദിശയിലേക്ക് സഞ്ചരിക്കുന്നതോടെ ഇതിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കും.

വടക്കൻ കേരളത്തിലാണ് അതി ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്കൻ കേരളത്തിന് മുകളിൽ ന്യൂന മർദ്ദ പാത്തിയും നിൽക്കുന്നു. ഇത് മഴ കൂടാൻ കാരണമാകും. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് കോഴിക്കോട് ജില്ലകിൽ ഓറഞ്ച് അലെർട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് കാസർകോട് മുതൽ തൃശൂർ വരെയുള്ള ആറു ജില്ലകളിലുംനാളെ കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ആറ് ജില്ലകളിലും യെലോ അലെർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു

ഓറഞ്ച് അലെർട്ട്

06/07/2026: കണ്ണൂർ, കാസര്കോട്

07/07/2026: കോഴിക്കോട്, കണ്ണൂർ, കാസര്കോട്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

മഞ്ഞ അലെർട്ട്

05/07/2026: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട്

06/07/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

07/07/2026: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

08/07/2026: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട്

09/07/2026: കോഴിക്കോട്, കണ്ണൂർ, കാസര്കോട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

കാസർകോട് വീട് തകര്ന്നു

കഴിഞ്ഞ ഒരാഴ്ചയായി കാസര്കോട് തുടരുന്ന കനത്ത മഴയില് മേൽപ്പറമ്പ് അരമങ്ങാനത്ത് സ്വദേശി ചോയിച്ചിയുടെ വീട് തകർന്നു. വീടിൻ്റെ ഓടിട്ട മേൽക്കൂര പൂർണമായും നിലം പൊത്തി. ചോയിച്ചി, മരുമകൾ മാധവി എന്നിവർക്ക് പരുക്കേറ്റു. ഇവര് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് (05/07/2026) മുതൽ 07/07/2026 വരെയും; കർണാടക തീരത്ത് ഇന്ന് (05/07/2026) മുതൽ 08/07/2026 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

05/07/2026 മുതൽ 07/07/2026 വരെ: കേരള - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

05/07/2026 മുതൽ 08/07/2026 വരെ: കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദേശം

05/07/2026 : സോമാലിയൻ തീരം, ഒമാൻ തീരം, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, മധ്യ അറബിക്കടൽ, മഹാരാഷ്ട്ര തീരം, ഗോവ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

ഗുജറാത്ത് തീരം, കൊങ്കൺ തീരം, ഗോവൻ തീരം, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കൻ & മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

06/07/2026 : വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ പശ്ചിമ ബംഗാൾ, ഒഡിഷ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

ആന്ധ്ര പ്രദേശ് തീരം, വടക്കൻ & മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

05/07/2026 & 06/07/2026: മധ്യ ബംഗാൾ ഉൾക്കടൽ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ, വടക്കൻ ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

07/07/2026 മുതൽ 09/07/2026 വരെ : സോമാലിയൻ തീരം, ഒമാൻ തീരം, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ അറബിക്കടൽ, അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

ഒഡിഷ, ആന്ധ്രപ്രദേശ് തീരം, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

06/07/2026 മുതൽ 09/07/2026 വരെ : ഗുജറാത്ത്, മഹാരാഷ്ട, കൊങ്കൺ, ഗോവൻ, അതിനോട് ചേർന്ന മധ്യ കിഴക്കൻ & വടക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

08/07/2026 & 09/07/2026: മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News