കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പൊലീസിൻ്റെ പിടിയിലായി.
Kasaragod , 05 ജൂലൈ (H.S.) കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പൊലീസിൻ്റെ പിടിയിലായി. ചിത്താരി സ്വദേശിയായ ജാവിദ് അലവി (33) യെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചിത്താരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെ
MDMA SMUGGLING YOUTH ARRESTED


Kasaragod , 05 ജൂലൈ (H.S.)

കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പൊലീസിൻ്റെ പിടിയിലായി. ചിത്താരി സ്വദേശിയായ ജാവിദ് അലവി (33) യെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചിത്താരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മേയ് 22ന് രാത്രി 7.45 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അജാനൂർ ഗ്രാമത്തിലെ മടിയൻ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴി, നിയമം മൂലം നിരോധിച്ച മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. പാർസൽ അയക്കാനായി നൽകിയ പാക്കറ്റിൽ 1.580 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. പാർസൽ അയക്കാനായി എത്തിയ ജാവിദ് അപൂർണമായ വിലാസമാണ് നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊറിയർ ജീവനക്കാർ അയക്കുന്നയാളുടെ പൂർണമായ വിലാസം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് പാർസൽ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

യുവാവിൻ്റെ പെരുമാറ്റത്തിൽ കടുത്ത സംശയം തോന്നിയ ജീവനക്കാർ പാക്കറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ ഉടൻ തന്നെ വിവരം ഹോസ്ദുർഗ് പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, നിയമപ്രകാരമുള്ള സീഷർ മഹസർ തയ്യാറാക്കി 1.580 ഗ്രാം എം ഡി എം എ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.

ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ ദിനേശൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിതിൻ കെ വി, നീതു തച്ചഞ്ചേരി, പ്രേമൻ സിവി സീനിയർ സിവിൽ പൊലീസ് ഓഫിസർ രാകേഷ് എ.വി, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ് എൻ.വി, രമിത്ത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

പാലക്കാടില് പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് പാഴ്സൽ

പാലക്കാടിൽ പോസ്റ്റ് ഓഫീസ് ഓഫീസ് വഴി കഞ്ചാവ് എത്തിച്ച് യുവാവിനെ എക്സൈസ് അതിസാഹസികമായി പിടികൂടി. കൊല്ലങ്കോട് താടനാര ത്രാമണി സ്വദേശി ജിജിറ്റ് ആണ് അറസ്റ്റിലായത്.എക്സൈസ് എത്താതിരിക്കാൻ വീട്ടുമുറ്റത്ത് 20ലധികം നായ്ക്കളെ വളര്ത്തിയാണ് പ്രതി ഒളിത്താവളത്തില് കഴിഞ്ഞത്.

ലഹരിക്ക് അടിമയായ യുവാവിനെ എക്സൈസ് പൂട്ടിയത് സിനിമ സ്റ്റൈലിലാണ്. പരിശോധന ഭയന്ന് ഇതര സംസ്ഥാനത്ത് നിന്ന് ലഹരി എത്തിക്കാനാവാതെ പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴാണ് യുവാവിന് പോസ്റ്റലിൽ കഞ്ചാവ് കടത്താനുള്ള ആശയം ഉടലെടുക്കുന്നത്. ഉടൻതന്നെ മേഘാലയയിൽ നിന്നും തപാൽ മുഖാന്തരം ഏഴ് കിലോ കഞ്ചാവാണ് പാലക്കാടിലേക്ക് എത്തിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫിസിൽ നിന്നും പാർസൽ ആയി എത്തിയ ഏഴ് കിലോ കഞ്ചാവ് യുവാവ് കൈപ്പറ്റിയത്. ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News