Enter your Email Address to subscribe to our newsletters

Thiruvananthapuram , 05 ജൂലൈ (H.S.)
മില്മയുടെ തിരുവനന്തപുരം മില്മയില് അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയില് നിയമനം. കരാറടിസ്ഥാനത്തിലാണ് നിയമനം.
ആകെ എട്ട് ഒഴിവുകളാണുള്ളത്. ജൂലൈ എട്ടിന് തിരുവനന്തപുരം പട്ടത്തുള്ള മില്മ ഹെഡ് ഓഫീസില് വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസം 43,500 രൂപയാണ് ശമ്പളം.
01.01.2026-ല് പ്രായം 40 വയസ്സ് കവിയരുത്. കെസിഎസ് ചട്ടപ്രകാരം എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി, മുൻ സൈനികർ എന്നിവർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയില് ഇളവ് ലഭിക്കും.
ഫുഡ് ടെക്നോളജി/ഡയറി സയൻസ് & ടെക്നോളജി/ഡയറി ടെക്നോളജിയില് ബി.ടെക് അല്ലെങ്കില് പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും പ്രമുഖ സ്ഥാപനങ്ങളില് ഡയറി/ഫുഡ് ഉല്പ്പന്നങ്ങളുടെ മാർക്കറ്റിംഗില് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കില് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടെയുള്ള ഫുള് സ്ട്രീം എംബിഎയും ഉള്ളവർക്കും അവസരമുണ്ട്. എംബിഎ യോഗ്യതയുള്ളവർക്ക് ഡയറി/ഫുഡ്/FMCG ഉല്പ്പന്നങ്ങളുടെ മാർക്കറ്റിംഗ് രംഗത്ത് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബിരുദം കേരളത്തിലെ സംസ്ഥാന സർവ്വകലാശാലകള് അല്ലെങ്കില് KPSC/UPSC/UGC അംഗീകൃത സർവ്വകലാശാലകളില് നിന്നുള്ളതായിരിക്കണം.
താല്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല് സർട്ടിഫിക്കറ്റുകള്, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവയും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 8-ന് രാവിലെ 10:30-നും ഉച്ചയ്ക്ക് 12:30-നും മധ്യേ 'ക്ഷീരഭവൻ, പട്ടം, തിരുവനന്തപുരം' എന്ന വിലാസത്തിലുള്ള മില്മ ഹെഡ് ഓഫീസില് നേരിട്ട് ഹാജരാകണം. വിവരങ്ങള്ക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.milmatrcmpu.com. ഫോണ്: 0471-2447109.
ലെക്ചറര് നിയമനം
വെസ്റ്റ്ഹില് ഗവ. പോളിടെക്നിക് കോളേജില് ടൂള് ആന്ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില് ലെക്ചറര് നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് നടക്കും. യോഗ്യത: ടൂള് ആന്ഡ് ഡൈ എന്ജിനീയറിങ്/മെക്കാനിക്കല് എന്ജിനീയറിങ്/പ്രൊഡക്ഷന് എന്ജിനീയറിങ് എന്നിവയില് ഏതിലെങ്കിലും ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം. അസല് സര്ട്ടിഫിക്കറ്റുകള് സഹിതം എത്തണം. ഫോണ്: 0495 2383924.
അധ്യാപക നിയമനം
കോടഞ്ചേരി ഗവ. കോളേജില് ഇകണോമിക്സ് വിഭാഗത്തില് അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് നടക്കും. യു.ജി.സി മാനദണ്ഡപ്രകാരം അസി. പ്രൊഫസര് നിയമനത്തിന് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്/വകുപ്പില് ഔദ്യോഗിക പേര് രജിസ്റ്റര് ചെയ്ത് വെരിഫിക്കേഷന് സര്ട്ടിഫിക്കറ്റുള്ളവരുമാകണം. പൂരിപ്പിച്ച ബയോഡേറ്റയും (മാതൃക www.kodencherycollege.ac.in/downloads ല് ലഭ്യമാണ്) രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പും സഹിതം എത്തണം. ഫോണ്: 9188900234.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR