സഹപാഠികൾ കൂട്ടമായി ചേർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.
Pathanamthitta , 05 ജൂലൈ (H.S.) സഹപാഠികൾ കൂട്ടമായി ചേർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. സഹപാഠിയോട് തോന്നിയ പ്രണയം തകർന്നതിൻ്റെയും അയാൾ പ്രണയം നിരസിച്ചതിൻ്റെയും നിരാശയിലാണ് കൂട്ടുകാർക്കെതിരെ പെൺകുട
Fake rape case


Pathanamthitta , 05 ജൂലൈ (H.S.)

സഹപാഠികൾ കൂട്ടമായി ചേർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. സഹപാഠിയോട് തോന്നിയ പ്രണയം തകർന്നതിൻ്റെയും അയാൾ പ്രണയം നിരസിച്ചതിൻ്റെയും നിരാശയിലാണ് കൂട്ടുകാർക്കെതിരെ പെൺകുട്ടി വ്യാജ പീഡന പരാതിയുമായി രംഗത്തെത്തിയതെന്ന് കൂടൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടിയുടെ വൈദ്യപരിശോധനാ ഫലം നെഗറ്റീവ് ആയതിന് പിന്നാലെ, മജിസ്ട്രേറ്റിന് മുന്നിലും പൊലീസിന് മുന്നിലും പെൺകുട്ടി മൊഴി മാറ്റിയതോടെയാണ് കേസിന് ശുഭപര്യവസാനമുണ്ടായത്.

ചൈൽഡ് ലൈനെ തെറ്റിദ്ധരിപ്പിച്ചു; പിന്നിൽ പ്രതികാരബുദ്ധി

സ്കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു സഹപാഠിയുടെ വീട്ടിൽ വച്ചും ആറോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടി ആദ്യം ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തിയത്. ചൈൽഡ് ലൈൻ വിവരമറിയിച്ചതിനെ തുടർന്ന് കൂടൽ പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിൽ ആകെ 11 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതിൽ നാല് സഹപാഠികളെയും രണ്ട് മുതിർന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ വിദ്യാർത്ഥികൾ കുറ്റം നിഷേധിക്കുകയായിരുന്നു.

രഹസ്യമൊഴിയിൽ കള്ളം പൊളിഞ്ഞു; കേസ് അവസാനിപ്പിക്കാൻ പൊലീസ്

വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും പ്രണയനൈരാശ്യം കാരണം വ്യാജ പരാതി നൽകിയതാണെന്നും പെൺകുട്ടി തുറന്നുപറഞ്ഞു. ഇതോടെ കസ്റ്റഡിയിലായിരുന്ന പ്രായപൂർത്തിയാകാത്ത സഹപാഠികളെ പൊലീസ് ഉടൻ തന്നെ വിട്ടയച്ചു.

സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത തിനാൽ എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ച് റിപ്പോർട്ട് കോടതിക്ക് കൈമാറിയ ശേഷം കേസ് ഔദ്യോഗികമായി അവസാനിപ്പിക്കാനാണ് പൊലീസിൻ്റെ തീരുമാനം.

പോക്സോ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുവോ ?

ഒരു പ്രണയപ്പകയുടെ പേരിൽ കൂട്ടുകാരുടെ ജീവിതവും ഭാവിയും തകർക്കുന്ന രീതിയിൽ വ്യാജപരാതി നൽകിയ ഈ സംഭവം നിയമവൃത്തങ്ങളിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. പോക്സോ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങളിൽ കൗൺസിലിംഗും ബോധവൽക്കരണവും കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് ചൈൽഡ് ലൈനും ശിശുസംരക്ഷണ സമിതിയും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News