ഡോ. ശ്യാമ പ്രസാദ് മുഖര്ജിയുടെ ആദര്ശങ്ങള് വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള പാത തുറന്നു; പ്രധാനമന്ത്രി മോദി
New delhi, 06 ജൂലൈ (H.S.) ഡോ. ശ്യാമ പ്രസാദ് മുഖര്ജിയുടെ 125-ാം ജന്മവാര്ഷികത്തില് ആദരാഞ്ജലി അര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഏറ്റവും അസാധാരണമായ രാഷ്ട്രനിര്മ്മാതാക്കളില് ഒരാളായിരുന്നു ശ്യമപ്രസാദ് മുഖര്ജിയെന്ന് പ്രധാനമന്ത്രി അനുസ്മ
Syama-Prasad-Mookerjee


New delhi, 06 ജൂലൈ (H.S.)

ഡോ. ശ്യാമ പ്രസാദ് മുഖര്ജിയുടെ 125-ാം ജന്മവാര്ഷികത്തില് ആദരാഞ്ജലി അര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഏറ്റവും അസാധാരണമായ രാഷ്ട്രനിര്മ്മാതാക്കളില് ഒരാളായിരുന്നു ശ്യമപ്രസാദ് മുഖര്ജിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജീവിതവും അസാധാരണമായ പാണ്ഡിത്യവും ധൈര്യവും രാഷ്ട്രസേവനത്തിനുള്ള അചഞ്ചലമായ സമര്പ്പണവും സുവര്ണലിപികളില് അടയാളപ്പെടുത്തിയിട്ടുണ്ട്. ഡോ. മുഖര്ജിയുടെ ദീര്ഘവീക്ഷണമുള്ള ചിന്താഗതികളാണ് വികസിത ഇന്ത്യയിലേക്കുള്ള യാത്രയില് രാജ്യത്തെ നയിക്കുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു.

ഡോ. ശ്യാമ പ്രസാദ് മുഖര്ജി ഇന്ത്യയുടെ ഐക്യത്തിനും അന്തസ്സിനും പുരോഗതിക്കും വേണ്ടി തന്റെ ജീവിതം സമര്പ്പിച്ചതായി പ്രധാനമന്ത്രി ഇന്ന് സമൂഹമാധ്യമത്തില് കുറിച്ചു. പുതുമയ്ക്കും ഭാവി കേന്ദ്രീകൃത വിദ്യാഭ്യാസത്തിനും നേതൃത്വം നല്കിയ മികച്ച ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അദ്ദേഹം. വ്യവസായ മന്ത്രിയെന്ന നിലയില്, പരമ്പരാഗത വ്യവസായങ്ങളുടെയും ഉപജീവനമാര്ഗങ്ങളുടെയും സംരക്ഷണത്തിന് ഊന്നല് നല്കുന്നതിനൊപ്പം വ്യാവസായിക സ്വാശ്രയത്വത്തിന് അദ്ദേഹം ശക്തമായ അടിത്തറ പാകുകയും ചെയ്തു.

ബംഗാള് ക്ഷാമകാലത്ത് ഡോ. മുഖര്ജിയുടെ മാനുഷിക ശ്രമങ്ങള് അദ്ദേഹത്തിന്റെ സംവേദനക്ഷമതയുടെയും അനുകമ്പയുടെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ ഐക്യത്തിനും സമഗ്രതയ്ക്കും വേണ്ടിയുള്ള അവരുടെ അചഞ്ചലമായ ദൃഢനിശ്ചയം എല്ലായ്പ്പോഴും ദേശവാസികള്ക്ക് പ്രചോദനത്തിന്റെ ഉറവിടമായി തുടരുകയാണ്. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്ക് നീങ്ങുമ്പോള് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് രാജ്യത്തിന്റെ പാതയെ പ്രകാശിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ സന്ദേശത്തില് പറയുന്നുണ്ട്.

ഇന്ത്യയുടെ ഐക്യം, സമഗ്രത, ആത്മാഭിമാനം എന്നിവയ്ക്കായി ഡോ. ശ്യാമ പ്രസാദ് മുഖര്ജി നടത്തിയ ത്യാഗം എല്ലാ തലമുറകള്ക്കും പ്രചോദനമായി തുടരും. മഹത്തായ പ്രവര്ത്തകരും പണ്ഡിതന്മാരും മഹാന്മാരായ വ്യക്തിത്വങ്ങളും യഥാര്ത്ഥത്തില് അനശ്വരരാണ്. അവരുടെ വിജയം ഒരിക്കലും നഷ്ടപ്പെടുന്നില്ല, കാലമോ വാര്ദ്ധക്യമോ മരണമോ അതിനെ ബാധിക്കുന്നില്ല. അദ്ദേഹത്തിന്റെ ആദര്ശങ്ങളും പ്രവര്ത്തനങ്ങളും എല്ലായ്പ്പോഴും സമൂഹത്തെ നയിക്കുന്നു. ഡോ. ശ്യാമ പ്രസാദ് മുഖര്ജിയുടെ ദേശീയ താല്പ്പര്യത്തിനുള്ള സംഭാവനകള് ഇന്നും ദേശവാസികള്ക്ക് പ്രചോദനത്തിന്റെ ഉറവിടമായി തുടരുന്നതിന്റെ കാരണം ഇതാണ് എന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഭാരതീയ ജനസംഘം സ്ഥാപക നേതാവാണ് ഡോ ശ്യാമപ്രസാദ് മുഖര്ജി. ജവഹര്ലാല് നെഹ്റു മന്ത്രിസഭയില് വ്യവസായ വകുപ്പ് മന്ത്രിയുമായി സേവനമനുഷ്ഠിച്ചിരുന്നു. ജമ്മു കശ്മീര് വിഷയത്തില് നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്ന്ന് രാജിവച്ച് പുറത്തുപോയി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹായത്തോടെ 1951 ല് ഇന്നത്തെ ഭാരതീയ ജനതാപാര്ട്ടിയുടെ പൂര്വ്വ രൂപമായ ഭാരതീയ ജനസംഘം രൂപീകരിച്ചു. അഖില ഭാരത ഹിന്ദു മഹാസഭയുടെ പ്രസിഡന്റായും പ്രവര്ത്തിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News