മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്; പോളിങ് ജൂലൈ 30-ന്
New delhi, 06 ജൂലൈ (H.S.) മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ബിഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പു
Election Commission of India


New delhi, 06 ജൂലൈ (H.S.)

മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ബിഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ജൂലൈ 30 നാണ് മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ബിഹാറിലെ ബാങ്കിപൂര്‍, ഗുജറാത്തിലെ മഞ്ജല്‍പൂര്‍, മധ്യപ്രദേശിലെ ദാതിയ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13 ആണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ സമയക്രമം അനുസരിച്ച്, ജൂലൈ 13 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സമര്‍പ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ 14-ന് നടക്കും. തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ജൂലൈ 16 വരെ അവസരമുണ്ട്.

ജൂലൈ 30-ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണിവരെ വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടപടികള്‍ മുഴുവന്‍ ഓഗസ്റ്റ് 4-നകം പൂര്‍ത്തിയാക്കാനാണ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടത്താന്‍ ബന്ധപ്പെട്ട സംസ്ഥാന ഭരണകൂടങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ബിഹാറിലെ ബാങ്കിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്ന നിതിന്‍ നബിന്‍ 2026 മാര്‍ച്ച് 30-ന് നിയമസഭാംഗത്വം രാജിവെച്ചതോടെയാണ് സീറ്റ് ഒഴിവായത്. ഗുജറാത്തിലെ മഞ്ജല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച യോഗേഷ്ഭായ് നരന്ദാസ് പട്ടേല്‍ ജൂണ്‍ 2-ന് അന്തരിച്ചതിനെ തുടര്‍ന്നാണ് അവിടെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്., മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്ന രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിഹാറിലെ പട്ന ജില്ലയിലെ ഒരു ഹൈ പ്രൊഫൈല്‍ നിയമസഭാ മണ്ഡലമാണ് ബാങ്കിപൂര്‍. പട്ന സാഹിബ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഈ മണ്ഡലം ബിജെപിയുടെ ഉറച്ച കോട്ടയായി കണക്കാക്കപ്പെടുന്നു. കായസ്ഥ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്.

ഗുജറാത്തിലെ വഡോദര ജില്ലയിലെ ഒരു നിയമസഭാ മണ്ഡലമാണ് മഞ്ജല്‍പൂര്‍. 2008-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം രൂപീകൃതമായ ഈ മണ്ഡലം വഡോദര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന യോഗേഷ് പട്ടേല്‍ ആയിരുന്നു ഈ മണ്ഡലത്തിലെ ജനപ്രതിനിധി. 1990 മുതല്‍ തുടര്‍ച്ചയായി 8 തവണ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഭിന്ദ് പാര്‍ലമെന്ററി മണ്ഡലത്തിന്റെ ഭാഗമാണ് ദാതിയ.

---------------

Hindusthan Samachar / Sreejith S


Latest News