എച്ച്1എന്1 ജാഗ്രത പാലിക്കണം; ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
Thiruvanathapuram, 06 ജൂലൈ (H.S.) ജില്ലയില് എച്ച് 1എന്1 കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര്. കടുത്ത പനി, വിറയല്, തലവേദന, ചുമ, തൊണ്ടവേദന, കഠിനമായ ശരീരവേദന, തളര്ച്ച, ഛര്ദ്ദിയും
H1N1


Thiruvanathapuram, 06 ജൂലൈ (H.S.)

ജില്ലയില് എച്ച് 1എന്1 കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര്. കടുത്ത പനി, വിറയല്, തലവേദന, ചുമ, തൊണ്ടവേദന, കഠിനമായ ശരീരവേദന, തളര്ച്ച, ഛര്ദ്ദിയും വയറിളക്കവും എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്.

ഗര്ഭിണികള്, മുതിര്ന്ന പൗരന്മാര്, അഞ്ച് വയസില് താഴെയുള്ള കുട്ടികള്, ക്യാന്സര് പോലുള്ള മറ്റ് ഗുരുതര രോഗമുള്ളവര്, പ്രമേഹം, രക്താതിമര്ദ്ദം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര് എന്നിവര്ക്ക് രോഗബാധ ഉണ്ടായാല് സങ്കീര്ണ്ണമാകാന് സാധ്യതയുള്ളതിനാല് ഉടന് വൈദ്യസഹായം തേടണം. എല്ലാ സര്ക്കാര് ആശുപത്രികളിലും എച്ച്1 എന്1 പ്രതിരോധ മരുന്നായ ഒസള്ട്ടാമിവിര് സൗജന്യമായി ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രതിരോധ മാര്ഗങ്ങള്

•പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാല് സ്വയം മരുന്ന് വാങ്ങി കഴിക്കാതെ ഉടന് തന്നെ അടുത്തുള്ള ആശുപത്രിയില് ചികിത്സ തേടണം.

•തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കണം.

•പൊതുസ്ഥലങ്ങളില് മാസ്ക് ധരിക്കുന്നത് രോഗപ്പകര്ച്ച തടയും.

•രോഗലക്ഷണങ്ങളുള്ളവര് വീട്ടിലെ മറ്റംഗങ്ങളുമായി അടുത്ത് ഇടപഴകരുത്. രോഗിയും വീട്ടിലുള്ളവരും മാസ്ക് ധരിക്കണം.

•ആശുപത്രികളില് ചികിത്സയ്ക്ക് എത്തുന്നവരും കൂട്ടിരിപ്പുകാരും രോഗികളെ സന്ദര്ശിക്കുന്നവരും നിര്ബന്ധമായും മാസ്ക് ധരിക്കണം.

•സോപ്പുപയോഗിച്ച് കൈകള് ഇടയ്ക്കിടെ കഴുകണം.

•രോഗബാധിതര് പൂര്ണ്ണമായും വിശ്രമിക്കണം.

•ഓഫീസുകളിലോ പൊതുചടങ്ങുകളിലോ കഴിയുന്നതും പോകരുത്. അത്യാവശ്യ സന്ദര്ഭങ്ങളില് പോകുന്നവര് നിര്ബന്ധമായും മാസ്ക് ധരിക്കുകയും മറ്റുള്ളവരില് നിന്ന് അകലം പാലിക്കുകയും ചെയ്യണം.

•രോഗലക്ഷണമുള്ള വിദ്യാര്ത്ഥികളെ സ്കൂളില് അയക്കരുത്

•തിളപ്പിച്ചാറ്റിയ വെള്ളവും മറ്റ് പാനീയങ്ങളും ധാരാളമായി കുടിക്കണം.

ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച്1എന്‍1 . ഗര്‍ഭിണികളിലെ രോഗബാധ ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാന്‍ ഇടയുണ്ട്. ഗര്‍ഭിണികള്‍ ജലദോഷം പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാലും എത്രയും പെട്ടെന്ന് ചികിത്സ തേടണം. പ്രതിരോധശീലങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം.

ശ്വാസകോശം, ഹൃദ്രോഗം, കരള്‍, കിഡ്‌നി, നാഡീ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, രക്താതിമര്‍ദ്ദം പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗം, സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, പ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകള്‍ (ഇമ്യൂണോ സപ്പ്രസന്റുകള്‍) കഴിക്കുന്നവര്‍ കുഞ്ഞുങ്ങള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

---------------

Hindusthan Samachar / Sreejith S


Latest News