Enter your Email Address to subscribe to our newsletters

Amburi , 06 ജൂലൈ (H.S.)
അമ്പൂരി: ഹാൻഡ് ബ്രേക്ക് പൊട്ടി പിന്നോട്ട് ഉരുണ്ട വണ്ടി ദേഹത്തിലൂടെ കയറിയിറങ്ങി കുഞ്ഞ് മരിച്ച സംഭവത്തിന് പിന്നാലെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. അപകടത്തിൽ മരണപ്പെട്ട ഒന്നര വയസ്സുകാരി ഋതുവേദയുടെ അമ്മ നിഷയാണ് വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. മകൾ കൺമുന്നിൽ വണ്ടിയിടിച്ച് ചോരയിൽ കുളിച്ചു കിടക്കുന്ന ദാരുണമായ കാഴ്ച കണ്ട നിഷ സംഭവസ്ഥലത്ത് വെച്ചുതന്നെ ബോധരഹിതയായിരുന്നു. പിന്നീട് ഈ കടുത്ത മാനസികാഘാതത്തിൽ നിന്നാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
മാതാപിതാക്കളുടെ കൺമുന്നിലാണ് മരണത്തിന്റെ രൂപത്തിൽ ഉരുണ്ടുവന്ന വാഹനം കുഞ്ഞു ഋതുവേദയുടെ ജീവനെടുത്തത്. കാട്ടാക്കട സ്വദേശികളായ അനുപ്രസാദിന്റേയും നിഷയുടേയും ഏക മകളായിരുന്നു ഋതുവേദ. അമ്പൂരിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. നിർത്തിയിട്ടിരുന്ന വാഹനം പെട്ടെന്ന് ഹാൻഡ് ബ്രേക്ക് പൊട്ടി പിന്നോട്ട് ഉരുളുകയും, ഈ സമയം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് നിയന്ത്രണമില്ലാതെ പാഞ്ഞുകയറുകയുമായിരുന്നു.
മകളുടെ ദേഹത്ത് വാഹനം കയറിയിറങ്ങുന്നത് തികച്ചും നിസ്സഹായരായി കണ്ടുനിൽക്കേണ്ടിവന്ന അനുപ്രസാദിന്റേയും നിഷയുടേയും വേദന വാക്കുകൾക്ക് അതീതമാണ്. അപകടം നടന്നയുടൻ തന്നെ ചോരയിൽ കുളിച്ച കുഞ്ഞെയുമെടുത്ത് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ വിയോഗവാർത്തയറിഞ്ഞതു മുതൽ നിഷ കടുത്ത മാനസിക വിഷമത്തിലായിരുന്നു.
തുടർന്ന് ബന്ധുക്കളുടെ ശ്രദ്ധമാറിയ സമയത്താണ് ഇവർ ശുചിമുറിയിൽ കയറി വാതിലടച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഏറെ നേരമായിട്ടും പുറത്തേക്ക് വരാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് നിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഒരേ കുടുംബത്തിലുണ്ടായ ഈ ഇരട്ട ദുരന്തത്തിന്റെ നടുക്കത്തിലാണ് അമ്പൂരിയിലെ നാട്ടുകാർ.
വാഹനം പാര്ക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാന്സ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയി അപകടം ഉണ്ടായത്. വാഹനം മൂന്നു വയസ്സുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങി്. ഹാന്ഡ് ബ്രേക്കിന്റെ കേബിള് പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കളുടെ കണ്മുന്നിലാണ് മരണത്തിന്റെ രൂപത്തില് വാഹനം കുഞ്ഞു ഋതുവേദയുടെ ജീവനെടുത്തത്. ചോരയില് കുളിച്ചു കിടന്ന കുഞ്ഞിനെക്കണ്ട് ബോധം നഷ്ടമായ അമ്മ നിഷ ആശുപത്രിയില് ചികിത്സയിലായിരുന്നു. ഋതുവേദയുടെ പിതാവായ അനുപ്രസാദ് ഡ്രൈവറായ വാനില് എത്തിയ വിനോദസഞ്ചാര സംഘം, വാഹനത്തില് പാട്ടുവച്ച് പാലത്തില് നൃത്തംവയ്ക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്. ഒരു ഇറക്കത്തിലായിരുന്നു വാഹനം നിര്ത്തിയിട്ടിരുന്നത്.
---------------
Hindusthan Samachar / Roshith K